ലെവല്‍ 3 നവജാത ശിശു തീവ്ര പരിചരണ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു

0

വയനാട് ജില്ലയില്‍ നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തിന്റെ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങളുമായി ആധുനിക രീതിയില്‍ സജ്ജീകരിച്ച ലെവല്‍ 3 നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തിന്റെ ഉല്‍ഘാടനം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെയും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ നിര്‍വഹിച്ചു. 27 ബെഡ്ഡുകളോടെ ആരംഭിച്ച പുതിയ സംവിധാനം ഈ രംഗത്തെ ജില്ലയിലെ പുതിയൊരു കാല്‍വെപ്പാണ്.വെന്റിലേറ്ററുകള്‍, ബൈപാപ്‌സ്, 24 മണിക്കൂര്‍ ഡോക്ടറുടെയും പരിചയ സമ്പന്നരായ ജീവനക്കാരുടെയും സേവനങ്ങള്‍ ഇവിടെ ഉറപ്പാക്കുന്നു. ശ്രീമതി. നസീറ ആസാദ്, എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍, ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ,ഡോ. ദാമോദരന്‍ ആലക്കോടന്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!