പുല്‍പള്ളി: സിനിമാ രംഗത്ത് തനിക്ക് ഭാഗ്യങ്ങള്‍ നല്‍കിയ സ്ഥലമാണ് വയനാടെന്ന് ചലച്ചിത്ര താരം റോമ. വയനാട്ടില്‍ ചിത്രീകരിച്ച തന്റെ സിനിമകളും ആല്‍ബങ്ങളും വന്‍ വിജയങ്ങളായിരുന്നെന്നും അതിനാല്‍ ഒരിക്കലും വയനാടിനെ മറക്കാനാവില്ലെന്നും റോമ പറഞ്ഞു. പുല്‍പള്ളി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററിനുള്ള തുക കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റോമ. യു.എ.ഇ. ജനതാ കള്‍ച്ചറല്‍ സെന്ററാണ് തുക നല്‍കിയത്. പാലിയേറ്റീവ് കെയര്‍ പ്രസിഡണ്ട് എന്‍.യു. ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ. ജനതാ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ട് ടി.ജെ. ബാബു, ഡോ. ടി.വി. മുഹമ്മദ്, കെ.ജി. സുകുമാരന്‍, ദേവസ്യ വേമ്പേനി, സുനില്‍ ജോര്‍ജ്ജ്, ടി.കെ. പൊന്നന്‍, എം.കെ. സുരേഷ്, ഷിനി തേവലത്തില്‍, സിസ്റ്റര്‍ സ്മിത സി.എം.സി. തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.