സഹപാഠിയുടെ കോളനിയില്‍ എല്‍.ഇ.ഡി പ്രകാശം എത്തിച്ച് ബത്തേരി സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍. ബത്തേരി സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിയും എന്‍.എസ്.എസ് വാളണ്ടിയറുമായ നന്ദുകൃഷ്ണയുടെ കോളനിയായ കൈപ്പഞ്ചേരി കുറുമകോളനിയിലാണ് സഹപാഠികള്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ നിര്‍മ്മിച്ചു എത്തിച്ചു നല്‍കിയത്. പഠനത്തോടൊപ്പം സ്വയം തൊഴില്‍ പരിശീലിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എന്‍.എസ്.എസ്. വാളണ്ടിയേഴ്സ് എല്‍.ഇ.ഡി.ബള്‍ബുകള്‍ നിര്‍മ്മിക്കുന്നതില്‍ പരിശീലനം നേടിയത്. ഇതിന്റെ ഭാഗമായി കോളനിയിലെ 18 വീടുകളില്‍ എല്‍.ഇ.ഡി ബള്‍ബുകളുടെ പ്രകാശം എത്തിച്ചു നല്‍കാന്‍ ഇവര്‍ക്കായി. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച എല്‍.ഇ.ഡി ബള്‍ബുകള്‍ കൈമാറുന്ന പരിപാടി ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ രാധാബാബു അധ്യക്ഷയായിരുന്നു. ഷിഫാനത്, ബാനു പുളിക്കല്‍, ഫൈസല്‍ മലവയല്‍, ഇബ്രാംഹിം തൈത്തൊടി എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നവീന്‍പോള്‍, അജിന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.