പുത്തരി ഉത്സവം ആഘോഷിച്ചു
എടവക അമ്പലവയല്‍ പൊടിക്കളം കുരുമ്പ ഭഗവതി ക്ഷേത്രത്തില്‍ വിപുലമായ പരിപാടികളോടെ പുത്തരി ഉത്സവം ആഘോഷിച്ചു. പൊടിക്കളം ചെറിയ മൂപ്പന്‍ അമന്‍ ബാബു കൊണ്ട് വന്ന നെല്‍ക്കതിര്‍ ക്ഷേത്രം മേല്‍ശാന്തി വടക്കേകോറമംഗലം കൃഷ്ണന്‍ നമ്പൂതിരി ഏറ്റു വാങ്ങി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുകയും കതിര്‍ പൂജയും കതിര്‍ വിതരണവും നടത്തി. അന്നദാനവും ഉണ്ടായിരുന്നു. പുത്തരി ഉത്സവത്തിന് മലയില്‍ ബാബു, പുനത്തില്‍ രാജന്‍, ടി.ബി ശ്രീധരന്‍, കക്കോട്ട് ബാബു, എ.കെ ശശി, പി.പി രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.