യാത്രയയപ്പ് നല്‍കി
പ്രമോഷനായി സ്ഥലം മാറി പോകുന്ന മാനന്തവാടി കോടതിയിലെ എ.പി.പി സുലോചനക്ക് മാനന്തവാടി ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ അഡ്വ. കെ.എസ് രാജന്‍ എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി. തോണിച്ചാല്‍ അഭിരാമി റിസോര്‍ട്ടില്‍ നടന്ന ചടങ്ങ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി. സെയ്തലവി ഉദ്ഘാടനം ചെയ്തു.ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പി.ജെ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. മുന്‍സീഫ് മജിസ്‌ട്രേറ്റ്മാരായ ജംഗീഷ് നാരായണന്‍, സുഷമ തുടങ്ങിയവര്‍ മുഖ്യാഥിതികളായിരുന്നു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ: അമൃതരാജ്, സ്‌പെഷല്‍ പബ്ബിക്ക് പ്രോസിക്യൂട്ടര്‍ ജോഷി മുണ്ടക്കല്‍, അഡ്വക്കറ്റ് മാരായ എം.ആര്‍.മോഹനന്‍, ടി.വി സുഗതന്‍, എന്‍.കെ വര്‍ഗ്ഗീസ്, ശ്രീകാന്ത് പട്ടയന്‍, ഗ്ലാസീസ് ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ: കെ.എസ് രാജന്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു.