പ്രളയദുരന്തങ്ങളെ മറിക്കടക്കാന്‍ പരിസ്ഥിതി സൗഹൃദവികസന പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റി നടത്തിയ സുസ്ഥിര വികസനം സുരക്ഷിത കേരളം സെമിനാര്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ കെ ബാലഗോപാലന്‍, മാഗി വിന്‍സന്റ്, ഡോ അനില്‍കുമാര്‍, പി ആര്‍ മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വയനാടിന്റെ പാരിസ്ഥിക ചരിത്രം, വയനാട്ടിലെ പ്രളയാനുഭവങ്ങള്‍, ഉരുള്‍ പൊട്ടലും വയനാടിന്റെ ഭൗമ ഘടനയും എന്നീ വിഷയങ്ങളില്‍ പ്രൊഫസര്‍ ഇ കുഞ്ഞികൃഷ്ണന്‍, സി.കെ വിഷ്ണുദാസ്, ഡോ. ബ്രിജേഷ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.