ജില്ലയില്‍ 155 ക്ഷയരോഗ ബാധിതരെന്ന് ആരോഗ്യ വകുപ്പ്

0

 

ജില്ലയില്‍ 155 ക്ഷയരോഗ ബാധിതര്‍ നിലവില്‍ ചികിത്സയിലുള്ളതായി ജില്ലാ ആരോഗ്യ വകുപ്പ്. കൂടുതല്‍ രോഗ ബാധിതര്‍ ഗോത്രവിഭാഗത്തിലാണ്.2021 ല്‍ 458 പേര്‍ക്കാണ് ക്ഷയരോഗം ബാധിച്ചത്. ഇവരില്‍ 51 ശതമാനം പേരെയും പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിച്ചിട്ടുണ്ട്.രോഗ ബാധിതരില്‍ 47.5 ശതമാനവും ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. ആദിവാസി വിഭാഗത്തില്‍ പെട്ട 218 പേര്‍ക്കാണ് 2021 ല്‍ ക്ഷയരോഗം ബാധിച്ചിരിക്കുന്നത്. 238 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 46 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.2019 ല്‍ 638 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇതില്‍ 284 പേരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. 565 പേര്‍ രോഗമുക്തി നേടുകയും 58 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

2020 ല്‍ 490 പേര്‍ രോഗ ബാധിതരായി. ഗോത്ര വിഭാഗത്തിലെ 240 പേര്‍ക്കും രോഗം ബാധിച്ചു. 437 പേര്‍ പൂര്‍ണമായം രോഗമുക്തി നേടുകയും 36 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!