കബനി പുഴയില്‍ നിന്ന് ജലശേഖരണം നടത്തി

0

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കേരള വാട്ടര്‍ അതോരിറ്റി, കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ എജന്‍സി (കെ.ആര്‍.ഡബ്ല്യു.എസ്.എ – ജലനിധി), ഭൂജല വകുപ്പ് എന്നീ നിര്‍വ്വഹണ ഏജന്‍സികളും, തെരഞ്ഞെടുക്കപ്പെട്ട 44 നിര്‍വ്വഹണ സഹായ ഏജന്‍സി (ഐ.എസ്.എ)കളും ചേര്‍ന്ന് കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 22 ലോകജലദിനത്തില്‍ജലം ജീവനാണ് ‘ എന്ന സന്ദേശവുമായി 941 ഗ്രാമപഞ്ചായത്തുകളുടെയും കേരള ജലസഭ എന്നപേരില്‍ നടത്തുന്ന കേരള ജലസഭ കബനി നദിയില്‍ നിന്നുള്ള ജലശേഖരണം നടത്തി. ജലം ജീവനാണ് ‘ എന്ന സന്ദേശ യാത്രയ്ക്ക് പുല്‍പള്ളി പഞ്ചായത്ത് സ്വീകരണം നല്‍കി. ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ടി.എസ് ദിലീപ്കുമാറില്‍ നിന്നും ഐഎസ് എ പ്ലാറ്റ്‌ഫോം ജില്ല ചെയര്‍മാന്‍ പി.എം പത്രോസ് ജീവന്‍ ജ്യോതി, ഐഎസ്എ പ്ലാറ്റ്‌ഫോം സംസ്ഥാന സെക്രട്ടറി തോമസ് മിറര്‍, സംസ്ഥാന ട്രഷറര്‍ ഷാജി കെ.വി, എന്നിവര്‍ ചേര്‍ന്ന് ജലം ഏറ്റുവാങ്ങി. കേരള ജല സഭയിലെ 44 നദികളുടെ പ്രതീകാത്മക സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനു വേണ്ടി മാര്‍ച്ച് 20 ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന ജല സംരക്ഷണ സന്ദേശ യാത്ര കേരളത്തിലെ 44 നദികളില്‍ നിന്നും 44 മണ്‍കുടങ്ങളില്‍ ശേഖരിച്ച ജലം മാര്‍ച്ച് 21ന് വൈകിട്ട് 5.00 ന് പ്രത്യേക വാഹനത്തില്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എത്തിച്ചേരും. സെക്രട്ടറി വി.ഡി തോമസ് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയ്ര്മന്‍ എം ടി കരുണാകരന്‍, അനീഷ്, പിസി ജോസ്, ജോര്‍ജ്, ടോണിഷ്, റീജ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!