മേലെ കാവില്‍ ക്ഷേത്ര അനുഷ്ഠാനകലകള്‍ക്ക് തുടക്കമായി
വളളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം മേലെ കാവില്‍ ക്ഷേത്ര അനുഷ്ഠാനകലകള്‍ക്ക് തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഇരുപത്തി ഏഴ് വരെ മേലെ കാവില്‍ രാവിലെ അനുഷ്ഠാനകലകള്‍ അരങ്ങേറും
ഇന്ന് ഭഗവദ്ഗീതാപാരായണ മത്സരം, അക്ഷരശ്ലോകം, പുരാണ പ്രശ്‌നോത്തരി, പെയിന്റിംഗ് മത്സരങ്ങള്‍ എന്നിവ നടന്നു.നാളെ മുതല്‍ ഓട്ടന്‍തുള്ളല്‍, ആദ്ധ്യാത്മിക പ്രഭാഷണം, നങ്ങ്യാര്‍കൂത്ത് , പാഠകം, സോപാന സംഗീതം, ചാക്യാര്‍ക്കുത്ത്, കഥകളി തുടങ്ങിയവയും മേലെ കാവില്‍ അരങ്ങേറും. ഉദ്ഘാടന ചടങ്ങില്‍ ട്രസ്റ്റി ഏച്ചോംഗോപി അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി ഇ.പി. മോഹന്‍ദാസ്, പരമ്പര്യേതര ട്രസ്റ്റി ടി.കെ.അനില്‍കുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, എക്‌സികുട്ടീവ് ഓഫീസര്‍ സി.വി.ഗിരീഷ് കുമാര്‍, സന്തോഷ് ജി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ജുനൈദ് കൈപാണി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മത്സരങ്ങളില്‍ കുട്ടികള്‍ മുതല്‍ 70 കഴിഞ്ഞ വയോജനങ്ങള്‍ വരെ പങ്കെടുത്തു.