ഒളിമ്പിക് ഫുട്ബോള്‍ മേള ഫൈനല്‍ നാളെ

0

 

അമ്പലവയലില്‍ നടക്കുന്ന ഒളിമ്പിക് ഫുട്ബോള്‍ മേളയുടെ ഫൈനലില്‍ ഞായറാഴ്ച. ഡൈന അമ്പലവയല്‍,എഫ്സി അമ്പലവയലും തമ്മില്‍ ഏറ്റുമുട്ടും. സെമിഫൈനലില്‍ റ്റി എസ് എ മീനങ്ങാടിയെ പരാജയപ്പെടുത്തിയാണ് ഡൈന ക്ലബ്ബ് ഫൈനലില്‍ എത്തിയത്.ഇരു ടീമുകളും സെമിയില്‍ ഗോളുകള്‍ നേടാതെ കളി പെനാല്‍റ്റി ഷൂട്ട്ഔട്ട്‌ലേക്ക് നീളുകയായിരുന്നു.വെള്ളിയാഴ്ചയിലെ രണ്ടാം സെമിഫൈനലില്‍ എഫ്സി അമ്പലവയല്‍ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്ക് യുണൈറ്റഡ് എഫ് സി വയനാടിനെ പരാജയപ്പെടുത്തി.വയനാട്ടിലെ പ്രോഫഷണല്‍ ടീംമായ കേരള പ്രീമിയര്‍ ലീഗ് താരങ്ങളുമായി എത്തിയ യുണൈറ്റഡ് എഫ്‌സിയെ പരാജയപ്പെടുത്തിയാണ് എഫ്സി അമ്പലവയല്‍ ഫൈനലില്‍ എത്തിയത്.

ഡൈന അമ്പലവയലിന്റെ ഗോള്‍കീപ്പര്‍ രണ്ട് പെനാല്‍റ്റികള്‍ തടഞ്ഞിട്ട് 5ന് എതിരെ 3ഗോളുകള്‍ക്ക് റ്റി എസ് എ മീനങ്ങാടിയെ പരാജയപ്പെടുത്തിയാണ് അമ്പലവയല്‍ ഡൈന ക്ലബ്ബ് പ്രഥമ ഒളിമ്പിക് ലെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെറ്റിന്റെ ഫൈനലില്‍ കടന്നത്.വെള്ളിയാഴ്ചയിലെ രണ്ടാം സെമിഫൈനലില്‍ എഫ്സി അമ്പലവയല്‍ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്ക് യുണൈറ്റഡ് എഫ് സി വയനാടിനെ പരാജയപ്പെടുത്തി. വയനാട്ടിലെ പ്രോഫഷണല്‍ ടീംമായ കേരള പ്രീമിയര്‍ ലീഗ് താരങ്ങളുമായി എത്തിയ യുണൈറ്റഡ് എഫ്‌സിയെ പരാജയപ്പെടുത്തിയാണ് എഫ്സി അമ്പലവയല്‍ ഫൈനലില്‍ എത്തിയത്.ഫൈനല്‍ മത്സരം ഞായറാഴ്ച വൈകിട്ട്4.30 അമ്പലവയല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!