12 വര്‍ഷമായിട്ടും പണിതീരാതെ പുതിയ കെട്ടിടം പഴയ കെട്ടിട നവീകരണത്തിന് മൂന്നരകോടി

0

 

പതിനാറര കോടിരൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ബഹുനില ഗസ്റ്റ് ഹൗസ് കെട്ടിടം 12 വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാന്‍ നടപടിയില്ല. അതേ കോമ്പൗണ്ടിലെ പഴയ ഗസ്റ്റ് ഹൗസ് കെട്ടിടം നവീകരിക്കാന്‍ ചെലവഴിക്കുന്നതും കോടികള്‍. സുല്‍ത്താന്‍ ബത്തേരിയില്‍ വിനോദസഞ്ചാരവകുപ്പിന്റെ കീഴിലുള്ള ഗസ്റ്റ് ഹൗസുകളാണ് ഇവ. 2010 ല്‍ ആരംഭിച്ച പുതിയ ഗസ്റ്റ് ഹൗസാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തത്. നിലവില്‍ ചീരാല്‍ പാതയോരത്തെ ടൂറിസം വകുപ്പിന്റെ അധീനതയിലുള്ള പഴയ ഗസ്റ്റ് ഹൗസ് നവീകരണമാണ് നടക്കുന്നത്. മൂന്നര കോടി രൂപ ചെലവഴിച്ചാണ് 60 വര്‍ഷം പഴക്കമുളള ഗസ്റ്റ് ഹൗസ് നവീകരിക്കുന്നത്.

മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ നഗരിയായ സുല്‍ത്താന്‍ ബത്തേരിയിലാണ് ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഗസ്റ്റ്ഹൗസുകള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നത്. നിലവില്‍ ചീരാല്‍ പാതയോരത്തെ ടൂറിസം വകുപ്പിന്റെ അധീനതയിലുള്ള പഴയ ഗസ്റ്റ് ഹൗസ് നവീകരണമാണ് നടക്കുന്നത്. മൂന്നര കോടി രൂപ ചെലവഴിച്ചാണ് 60 വര്‍ഷം പഴക്കമുളള ഗസ്റ്റ് ഹൗസ് നവീകരിക്കുന്നത്. കെട്ടിടത്തിന്റെ ചോര്‍ച്ച, വയറിംഗ് പ്രശ്നങ്ങളെയും തുടര്‍ന്നാണ് നവീകരണം നടത്തുന്നത്. ഇതോടൊപ്പം ടൈല്‍ പതിക്കല്‍, സ്യൂട്ട് റൂം വലുതാക്കല്‍, അടുക്കള നവീകരണം, കോണ്‍ഫറന്‍സ്ഹാള്‍, ഡൈനിങ്ഹാള്‍, റൂം നിര്‍മ്മാണം അടക്കമുള്ളവയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കോടികള്‍ ചെലവഴിക്കുമ്പോഴും തൊട്ടടുത്ത് 2010ല്‍ ആരംഭിച്ച ബഹുനില ഗസ്റ്റ് ഹൗസ് ഇതുവരെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. മൂന്ന് ഘട്ടമായി ഇതുവരെ 16 കോടി 36 ലക്ഷം രൂപ ചെലവഴിച്ചുകഴിഞ്ഞു. എന്നിട്ടും സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ ഗസ്റ്റ് ഹൗസ് പൂര്‍ത്തീകരി്ച്ച് തുറന്നുകൊടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. അഞ്ച് നിലകളില്‍ നിര്‍മ്മിച്ച ഗസ്റ്റ് ഹൗസില്‍ 48 എക്സിക്യൂട്ടീവ് റൂമുകളും, നാല് വിഐപിമുറികളും, രണ്ട് കോണ്‍ഫറന്‍സ് ഹാളുകളുമാണ് ഉള്ളത്. 90ശതമാനം നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച ഗസ്റ്റ് ഹൗസിന്റെതുടര്‍ന്നുള്ള ലിഫ്റ്റ് സജ്ജീകരിക്കല്‍, ഫര്‍ണ്ണിച്ചര്‍, ലാന്‍ഡ് സ്‌കേപ്പിങ് അടക്കമുള്ള പണികളാണ് ബാക്കിയുള്ളത്. നിലവില്‍ ഈ കെട്ടിടത്തിന്റെ പ്രവര്‍ത്തികള്‍ നിലച്ചുകിടക്കുകയാണ്. മൂന്നാംഘട്ടത്തില്‍ അനുവദിച്ച ഫണ്ട് തികയാത്തതാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തിന് കാരണമായി പറയുന്നത്. ഇത്തരത്തില്‍ കോടികള്‍ ചെലവഴിച്ച ഗസ്റ്റ് ഹൗസ് പൂര്‍ത്തീകരിക്കാതെ കിടക്കുമ്പോഴാണ് വീണ്ടും കോടികള്‍ മുടക്കി തൊട്ടടുത്ത പഴയകെട്ടിടം നവീകരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!