പിതാവിനെ മര്‍ദ്ദിക്കാന്‍ മകന്‍ ക്വട്ടേഷന്‍ നല്‍കി

ആക്രമണം കണ്ണില്‍ മുളക്‌പൊടി വിതറി

0

കുടുംബപ്രശ്‌നത്തിന്റെ പേരില്‍ പിതാവിനെ മകനും സംഘവും മര്‍ദ്ദിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ പിതാവിനെ തന്ത്രപൂര്‍വ്വം ട്രിപ്പ് വിളിച്ച് വഴിയില്‍ വെച്ച് മുളക് പൊടി കണ്ണില്‍ വിതറിയാണ് മകന്റെ നേതൃത്വത്തിലുള്ള സംഘം മാരകമായി ആക്രമിച്ചത്.തിരുനെല്ലി അനന്തോത്ത് മണി പിഴിഞ്ഞിയില്‍ പൗലോസിനെയാണ് മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ഫെബ്രുവരി 6 ന് ഞായറാഴ്ച രാത്രി 9 മണിക്കാണ് ഒരു യുവതി പൗലോസിനെ ബത്തേരിയിലേക്ക് അത്യാവശ്യമായി ഓട്ടം വിളിച്ചത്. താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണെന്നും അത്യാവശ്യമായി ജോലിയില്‍ കയറണം എന്നും പറഞ്ഞാണ് ഓട്ടോയില്‍ കയറിയത്. ബത്തേരിയില്‍ എത്തിയപ്പോള്‍ തന്റെ കൂട്ടുകാരി ബിനാച്ചിയില്‍ ബി വറേജിന്റ അടുത്ത് തന്നെ കാത്തു നില്‍ക്കുന്നുണ്ടെന്നും അവളെയും കൂട്ടി വേണം ഡ്യൂട്ടിക്ക് കയറാന്‍ എന്ന് പറഞ്ഞ് യുവതി ഓട്ടോ ബിനാച്ചിയിലേക്ക് തിരിപ്പിച്ചുവെന്നും ബിവറേജിന്റ അടുത്തു എത്തിയപ്പേള്‍ ഓട്ടോയെ പിന്‍തുടര്‍ന്ന് വന്ന മകനും കൂടെ വന്ന സംഘവും കണ്ണില്‍ മുളക് പൊടി വിതറി ആക്രമിക്കുകയായിരുന്നുവെന്നാണ് പൗലോസിന്റെ പരാതി.

ബഹളം കേട്ട് ഓടിക്കൂടിയനാട്ടുകാര്‍ പോലിസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബത്തേരി പോലിസ് സ്ഥലത്തെത്തി യാണ് പൗലോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ മകനെയും സംഘത്തിലുള്ള മാറ്റാളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ബത്തേരി പോലീസ് .

Leave A Reply

Your email address will not be published.

error: Content is protected !!