മാനന്തവാടി ബീവറേജസ് ഔട്ട് ലെറ്റ് വീണ്ടും തുറന്നു
കൊവിഡിനെ തുടര്‍ന്ന് അടച്ച മാനന്തവാടി ബീവറേജസ് ഔട്ട് ലെറ്റ് വീണ്ടും തുറന്നു. അഞ്ച് ദിവസത്തെ അടച്ചിടലിനെ തുടര്‍ന്ന് കോര്‍പ്പറേഷനുണ്ടായ നഷ്ടം ഒന്നര കോടിക്ക് മുകളിലാണ്.ജീവനകാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി 26 നാണ് ബീവറേജസ് ഔട്ട് ലെറ്റ് പൂട്ടിയത്. നിലവില്‍ രോഗമുക്തി നേടിയ ജീവനക്കാരാണ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്. ശരാശരി ഒരു ദിവസം 30, 40 ലക്ഷങ്ങളുടെ കച്ചവടം നടക്കുന്ന ഔട്ട് ലെറ്റാണ് മാനന്തവാടിയിലേത്.
അങ്ങനെ കണക്കുകൂട്ടുകയാണെങ്കില്‍ പൂട്ടി കിടന്ന അഞ്ച് ദിവസം കൊണ്ട് ഏതാണ്ട് ഒന്നര കോടിയിലധികം രൂപയുടെ കച്ചവടമാണ് കോര്‍പ്പറേഷന് ഉണ്ടായിട്ടുള്ളത് എന്ന് കണക്ക് കൂട്ടാം.ജീവനകാരുടെ കുറവാണ് ഇത്രയും ദിവസം പൂട്ടിയിടാന്‍ കാരണമെന്നാണ് അറിയാന്‍ കഴിയുന്നത്. ആവശ്യത്തിന് ജീവനകാരെ നിയമിച്ചാല്‍ പൂട്ടിയിടല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് കരുതുന്നത്.