ആസിഡ് ആക്രമണം പ്രതി  കണ്ണൂരിലേക്ക് മുങ്ങിയതായ് വിവരം

0

 

അമ്പലവയലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ച കണ്ണൂര്‍ സ്വദേശിക്കായി തെരച്ചില്‍ ശക്തമാക്കി പോലീസ്. പ്രതി സനല്‍ വയനാട്ടില്‍ നിന്ന് കണ്ണൂരിലേക്ക് കടന്നതായും വിവരം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നിജിതയും 12 വയസുകാരിയായ മകള്‍ അളകനന്ദയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.അമ്പലവയലില്‍ ഫാന്റം റോക്കിന് സമീപം ആസിഡ് ആക്രമണത്തില്‍ ഇന്നലെ ഉച്ചയോടെയാണ് അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരുക്കേറ്റത്.
അമ്പലവയലില്‍ ഫാന്റം റോക്കിന് സമീപം ആസിഡ് ആക്രമണത്തില്‍ ഇന്നലെ ഉച്ചയോടെയാണ് അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരുക്കേറ്റത്. ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് സനലിനുവേണ്ടി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തിന് പ്രതി ബൈക്കില്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. സനലിനെ കണ്ടെത്തുന്നതിന് എല്ലാ സ്റ്റേഷനുകളിലും വിവരം നല്‍കിയതായി പോലീസ് അറിയിച്ചു. ആക്രമണത്തിന് ഇരയായ നിജിതയും 12 വയസുകാരിയായ മകള്‍ അളകനന്ദയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇരുവര്‍ക്കും മുഖത്താണ് സാരമായി പൊള്ളലേറ്റത്. നാളുകളായി നിലനിന്നിരുന്ന കുടുംബ തര്‍ക്കങ്ങളാണ് ആസിഡ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി പ്രദീപ്കുമാര്‍, അമ്പലവയല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ കെ എ എലിസബത്ത് എന്നിവരുടെ നേതൃതത്വില്‍  പ്രതിക്കായി അന്വേഷണം നടക്കുന്നത്…

Leave A Reply

Your email address will not be published.

error: Content is protected !!