തേറ്റമലയെ ആവേശത്തിലാഴ്ത്തി ഫുട്‌ബോള്‍ ലീഗ്

0

നീണ്ട ഇടവേളയ്ക്കു ശേഷം ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന തേറ്റമലയെ ആവേശത്തിലാഴ്ത്തി. പ്രാദേശിക ഫുട്‌ബോള്‍ ലീഗ് മത്സരം നടന്നു.തേയില ചെടികളുടെയും, ഫുട്‌ബോള്‍ പ്രേമികളുടെയും നാടായ തേറ്റമല. നിരവധി പ്രശസ്ത ഫുട്‌ബോള്‍ കളിക്കാരെ ജില്ലയ്ക്കായി നല്‍കിയ നാടാണ്.തേയില ചെടികളുടെ നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടത്തെ മൈതാനം. വാശിയേറിയ ഫുട്‌ബോള്‍ മത്സരങ്ങളുടെ സ്ഥിരം വേദിയാണ്.എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ രണ്ടു വര്‍ഷക്കാലയളവില്‍ ഫുട്‌ബോള്‍ മൈതാനത്ത് ആവേശകരമായ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താന്‍ സാധിക്കാതെ വന്നു. ആ ഒരു വിഷമത്തിലായിരുന്നു ഒരു നാട്ടിലെ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളും. എന്നാല്‍ നിയന്ത്രണങ്ങളില്‍ അയവു വന്നതോടെ. കഴിഞ്ഞദിവസം തേറ്റമല പ്രീമിയര്‍ ലീഗ് എന്ന പേരില്‍ പ്രാദേശികകളിക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ടീമുകളായി തിരിച്ച് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു.നീണ്ട ഇടവേളയ്ക്കു ശേഷമുള്ള മത്സരം വീക്ഷിക്കാന്‍ ഒരു നാട് മുഴുവന്‍ ഒഴുകിയെത്തിയ കാഴ്ചയാണ് ഇന്നലെ മൈതാനത്ത് കണ്ടത്. മത്സരം വിജയികള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക ഷാജി, എസ്റ്റേറ്റ് മാനേജര്‍ വീര പാണ്ഡ്യന്‍, വാര്‍ഡ് അംഗം പി പി മൊയ്തീന്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി. ഇനി വരും ദിവസങ്ങളില്‍ ആവേശകരമായ മത്സരവേദികള്‍ ആകാന്‍ ഒരുങ്ങുകയാണ് തേറ്റ മലയിലെ ഫുട്‌ബോള്‍ മൈതാനം

Leave A Reply

Your email address will not be published.

error: Content is protected !!