കര്‍ഷകര്‍ക്ക് ആശ്വാസവുമായി വി ഫാം നേതാക്കളെത്തി
22 ഓളം ദിവസമായി കടുവയുടെ ഭീഷണിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കുറുക്കന്‍ മൂലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി വി ഫാം കര്‍ഷക സംഘടനാ പ്രതിനിധികള്‍ കുറുക്കന്‍ മൂലയിലും പരിസര പ്രദേശങ്ങളിലുമെത്തി. ആധുനിക സംവിധാനങ്ങളുടെ പിന്തുണയില്ലാതെ വെറും മുളവടിയുമായി കടുവയെ തിരയുന്ന വനപാലകര്‍ ഇരുട്ടില്‍ തപ്പുകയാണ് ചെയ്യുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് ഇതുവരെ സ്ഥലം സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും, അദ്ദേഹമിരിക്കുന്ന സ്ഥലത്തേക്ക് കര്‍ഷകരെ സംഘടിപ്പിച്ച് മാര്‍ച്ച് നടത്താന്‍ വി ഫാമിനെ നിര്‍ബന്ധിതരാക്കരുതെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
ഡ്രോണ്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോദന കര്‍ശനമാക്കണം,ലൈവ് ക്യാമറകള്‍ സ്ഥാപിച്ച് രാവും പകലും പരിശോദന കര്‍ശനമാക്കണം,അടിയന്തിര സാഹചര്യങ്ങളില്‍ ഉത്തരവിറക്കാനുള്ള അധികാരം റെയിഞ്ചര്‍മാര്‍ക്കു നല്‍കണം. പ്രദേശത്തെ ആദിവാസികളുടെ സഹകരണത്തോടെ പരമ്പരാഗത രീതിയില്‍ തിരച്ചില്‍ നടത്തണം,കാടും,നാടും വേര്‍തിരിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കണം,ജീവനോപാധികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം, കുട് വച്ച് പിടിക്കുന്ന അപകടകാരിയായ കടുവകളെ മറ്റിടങ്ങളില്‍ തുറന്നു വിടാതെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിയ്ക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് വി ഫാം നേതൃത്വം നല്‍കുമെന്ന് സംസ്ഥാന ചെയര്‍മാന്‍ ജോയി കണ്ണന്‍ ചിറ മുന്നറിയിപ്പു നല്‍കി.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് ഇതുവരെ സ്ഥലം സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും, അദ്ദേഹമിരിക്കുന്ന സ്ഥലത്തേക്ക് കര്‍ഷകരെ സംഘടിപ്പിച്ച് മാര്‍ച്ച് നടത്താന്‍ വി ഫാമിനെ നിര്‍ബന്ധിതരാക്കരുതെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്‍കി. ചെയര്‍മാന്‍ ജോയി കണ്ണന്‍ ചിറ, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ സുമിന്‍ നെടുങ്ങാടന്‍, ജിജോ വട്ടോത്ത്, രാജു പൈകയില്‍, സണ്ണി കൊമ്മറ്റം, കമല്‍ തുരുത്തിയില്‍,ലിന്റോ തോമസ്,ബേബി പടയാട്ടീല്‍ , ജോണ്‍ മാസ്റ്റര്‍, ബേബി പടമല, ജയപ്രകാശ് ഇരുളം എന്നിവര്‍ നേതൃത്വം നല്‍കി.