പുല്‍പ്പള്ളി തീര്‍ത്ഥാടന കേന്ദ്രമായ സെന്റ്. ജോര്‍ജ് യാക്കോബായ സിംഹാസന കത്ത്രീഡല്‍ ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ മൂന്ന് ദിവസം നീണ്ടു നിന്ന ഓര്‍മ്മപെരുന്നാളിന് ഭക്തി സാന്ദ്രമായി കൊടിയിറങ്ങി. സമാപന ദിനത്തിലെ തീര്‍ത്ഥ യാത്രക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന വിശുദ്ധ മുന്നിമേല്‍ കുര്‍ബ്ബാനക്കും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും മലബാര്‍ മെത്രാപ്പോലീത്താ അഭിവന്ദ്യ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് മുഖ്യ കാര്‍മ്മികത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കുചേര്‍ന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. പൗലോസ്‌കോര്‍ എപ്പിസ്‌ക്കോപ്പ നാരകത്ത് പുത്തന്‍പുരയില്‍, ഫാ.റെജി പോള്‍ ചവര്‍പ്പനാല്‍, ഫാ. സജി ചൊള്ളാട്ട്, ഫാ. ബേബി ഏലിയാസ് കാരക്കുന്നേല്‍, ഫാ. ഷൈജന്‍ കുര്യാക്കോസ് മറുതല, ഫാ.കെന്നഡി ജോണ്‍ മാരിയില്‍, ഫാ. ബേസില്‍ കരനിലത്ത്, ഫാ.അനില്‍ കൊമരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.