മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് വാര്‍ഷികം:
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ച് മണിക്ക് ബത്തേരി ഷോറൂമില്‍ നടക്കും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിക്കും. ഭവന രഹിതര്‍ക്ക് മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായവുംനിര്‍ധന രോഗികള്‍ക്ക് മരുന്ന് വിതരണവും നടത്തുമെന്ന് ഷോറും ഹെഡ് എ.ടി. അബ്ദുള്‍ നാസര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.എല്‍. സാബു അധ്യക്ഷത വഹിക്കും. നവംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് കല്‍പ്പറ്റ ഷോറൂമിലും ആഘോഷ പരിപാടികള്‍ നടക്കും. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷിന്റെ അധ്യക്ഷതയില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍. എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ മുഖ്യ പ്രഭാഷണം നടത്തും.കല്‍പ്പറ്റ ഷോറൂം ഹെഡ്ഡുമാരായ വി.എം. അബൂബക്കര്‍, വി.വി. രാജേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.