വനിതാ പോലീസ് ബൈക്ക് പട്രോളിങ് ജില്ലയിലും

0

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായ് സംസ്ഥാനത്ത് ആരംഭിച്ച പിങ്ക് പ്രോട്ടക്ഷന്‍ പ്രോജക്ടിന്റെ ഭാഗമായി
വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന ബൈക്ക് പട്രോളിങ്ങിന് ജില്ലയിലും തുടക്കം.പദ്ധതിയുടെ ഫ്ളാഗ് ഓഫ് കര്‍മ്മം ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാര്‍ നിര്‍വ്വഹിച്ചു.ജില്ലയില്‍ ആദ്യഘട്ടത്തില്‍ 2 ബൈക്കുകളിലായി 4 വനിതാ പൊലീസുകാരുടെ സേവനമാണു ലഭ്യമാകുക.വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി വനിതാ പൊലീസുകാരെ തിരഞ്ഞെടുത്ത് പ്രത്യേകം പരിശീലനം നല്‍കിയിരുന്നു. ഇവരില്‍ നിന്നു തിരഞ്ഞടുത്തവരെയാണു പട്രോളിങ്ങിനായി നിയോഗിച്ചിരിക്കുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യമിട്ടാണ് വനിതപൊലീസിന്റെ പിങ്ക് പട്രോളിങ് സംഘം ഇരുചക്ര വാഹനങ്ങളില്‍ ഇന്ന് മുതല്‍ പരിശോധന നടത്തുന്നത്. ഉള്‍ ഗ്രാമങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ മേഖലകളിലും ഇവരുടെ സേവനം ലഭ്യമാകും. പദ്ധതി ചുമതല ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി ആര്‍. മനോജ്കുമാറിനാണ്. സൈബര്‍ അതിക്രമങ്ങള്‍ അടക്കം എല്ലാ പരാതികളും നേരിട്ടു പറയാന്‍ അവസരമുണ്ടാകാനും ഈ പദ്ധതി ഉപകാരമാകും. കല്‍പ്പറ്റ ഡിവൈഎസ്പി സുനില്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാര്‍, കല്‍പ്പറ്റ സിഐ പ്രമോദ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!