കേരള മാതൃക തീര്‍ത്ത് ദ്വാരക എ.യു.പി.സ്‌ക്കുള്‍ വിദ്യാര്‍ത്ഥികള്‍
നവ ചിന്തകളോടെ നവകേരളത്തിനായ്.കേരള മാതൃക തീര്‍ത്ത് ദ്വാരക എ.യു.പി.സ്‌ക്കുള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു നവകേരള സൃഷ്ടിക്കായി കേരള ഭൂപടം തീര്‍ത്തത്. പൂര്‍വ്വ വിദ്യാര്‍ത്ഥി നിജേഷ് കേരളത്തിന്റെ ഭൂപടം വിദ്യാലയാങ്കണത്തില്‍ വരച്ചു. തുടര്‍ന്ന് പച്ച, മഞ്ഞ, നിറങ്ങളില്‍ യൂണിഫോം ധരിച്ച കുട്ടികള്‍ അണിനിരന്ന് കേരളത്തെ അണിയിച്ചൊരുക്കി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് തേക്കനാടി ആഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. ക്ലാസ് തലത്തില്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ‘കേരനാട്’ പി.റ്റി.എ പ്രസിഡന്റ് മനു ജി.കുഴിവേലില്‍ പ്രകാശനം ചെയ്തു. കുട്ടികള്‍ ഒരുക്കിയ കേരളം ഏവര്‍ക്കും വിസ്മയക്കാഴ്ചയായി. ‘നവകേരള സൃഷ്ടിക്കായ് ‘ എന്ന ചര്‍ച്ചയില്‍ കുട്ടികള്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെച്ചു. ഹെഡ്മാസ്റ്റര്‍.സജി ജോണ്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. പി.റ്റി.എ എക്‌സിക്യൂട്ടീവ് അംഗം .സുരേഷ് കുമാര്‍ വിവിധ മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. പി. ജെ ജോണ്‍സണ്‍ ചടങ്ങിന് നന്ദി പറഞ്ഞു.