റോഡിന്റെ നവീകരണത്തിന്  വനംവകുപ്പ് തടസ്സം നില്‍ക്കുന്നുവോ ?

0

പതിറ്റാണ്ടുകള്‍ പഴക്കമുള്ള റോഡിന്റെ നവീകരണത്തിന് വനംവകുപ്പ് തടസ്സം നില്‍ക്കുന്നതായി ആക്ഷേപം.  നൂല്‍പ്പുഴയിലെ കമ്പക്കോടി – തോട്ടാമൂല- കള്ളാടികൊല്ലി റോഡിന്റെ നവീകരണത്തിനാണ് വനംവകുപ്പ് തടസ്സം നില്‍്ക്കുന്നതായി ആക്ഷേപം ഉയരുന്നത്.  ഗോത്രമേഖലയിലേതടക്കം അമ്പതോളം കുടുംബങ്ങള്‍ പതിറ്റാണ്ടുകളായി ഈ റോഡിനെയാണ് ആശ്രയിച്ചിരിക്കുന്നത്.മൂന്ന്കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് വനത്തിലൂടെയാണ് കടന്നുപോകുന്നതെന്ന കാരണം പറഞ്ഞാണ് തടസ്സവാദം ഉന്നയിക്കുന്നതെന്നാണ് ആരോപണം.

നൂല്‍പ്പുഴ പഞ്ചായത്തിലെ പഴക്കംചെന്ന റോഡുകളിലൊന്നാണ് കമ്പക്കോടി- തോട്ടാമൂല- കള്ളാടികൊല്ലി റോഡ്. പതിറ്റാണ്ടുകള്‍ക്ക് ഇവിടെ താമസിക്കുന്നവരുടെ മുന്‍തലമുറകള്‍ തമിഴ്നാട്ടിലെ മുതുമലയിലേക്ക് പോകുന്നതിന് ഉപയോഗിച്ചിരുന്ന റോഡുകൂടിയാണ് ഇത്. എന്നാല്‍ ഇപ്പോള്‍ വനംവകുപ്പ് തടസ്സം നില്‍ക്കുന്നതിനാല്‍ റോഡ് നവീകരണം നടക്കുന്നില്ല. മൂന്ന്കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് വനത്തിലൂടെയാണ് കടന്നുപോകുന്നതെന്ന കാരണം പറഞ്ഞാണ് തടസ്സവാദം ഉന്നയിക്കുന്നത്. മുമ്പ് മണ്‍പാതയായിരുന്ന റോഡ് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സോളിംഗ് നടത്തിയത്. എന്നാല്‍ പിന്നീട് ടാറിംഗോ കോണ്‍ക്രീറ്റോ ചെയ്യുന്നതിന് വനംവകുപ്പ് അനുവദിക്കില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്. 30-ാളം ഗോത്രകുടുംബങ്ങളും 30–ാളം ജനറല്‍ കുടുബങ്ങളും ഈ റോഡിനെ ആശ്രയി്ച്ചാണ് പുറംലോകത്തെ എത്തുന്നത്. നിലവില്‍ സോളിംഗ് ഇളകിതുടങ്ങിയ റോഡിലൂടെ ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങള്‍ക്ക് വരാന്‍ ബുദ്ധിമുട്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് റോഡ് നവീകരിക്കണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!