ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൈപ്പാണി ഇബ്രാഹിം മരണപ്പെട്ടു.
ബംഗളൂരില്‍ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന വെള്ളമുണ്ട കൈപ്പാണി ഇബ്രാഹിം(55) മരണപ്പെട്ടു.രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ധേഹം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റായിരുന്നു.വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബംഗളൂരു മാര്‍ത്തഹള്ളിയില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കോടെ ബംഗളുരു മണിപ്പാല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ മരണപ്പെടുകയായിരുന്നു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.