കൗമാര കുട്ടികള്‍ക്ക് പാചക മത്സരം നടത്തി
ഐ.സി.ടി.എസ് പ്രൊജക്റ്റും പടിഞ്ഞാറത്തറ പഞ്ചായത്തും സംയുക്തമായി പോഷണ അഭിയാന്റെ ഭാഗമായി കൗമാര കുട്ടികള്‍ക്ക് പോഷക ആഹാര പാചക മത്സരം നടത്തി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ 31 അംഗന്‍വാടിയെ പ്രതിനിധീകരിച്ച് നിരവധി കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. പാചക മത്സര പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി നൗഷാദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ ഉഷാ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. പാചക മത്സരത്തില്‍ കുറുമണി അംഗന്‍വാടി ഒന്നാമതും അരമ്പറ്റകുന്ന്, തേര്‍ത്തുക്കുന്ന് അംഗന്‍വാടികള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി.