സി.പി.എമ്മും ബി.ജെ.പിയും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നു; ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ
ശബരിമല വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നതു പോലെയാണെന്ന് ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. യൂത്ത് കോണ്‍ഗ്രസ്സ് മാനന്തവാടി നിയോജക മണ്ഡലം ‘ചില’ ഏകദിന പഠന ക്യാമ്പ് മാനന്തവാടി ഗ്രീന്‍സ് റസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം പി.കെ ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. എന്‍.ഡി അപ്പച്ചന്‍, അഡ്വ.എന്‍.കെ വര്‍ഗ്ഗീസ്, പി.വി. ജോര്‍ജ്, ചിന്നമ്മ ജോസ്, എ സുനില്‍കുമാര്‍, റഷീദ് തൃശ്ലിലേരി, ശുശോഭ് തിരുനെല്ലി, എല്‍ബിന്‍ മാത്യു, സി.കെ അഷ്‌കര്‍ ,ചന്ദ്രന്‍ തലപ്പുഴ,അനീഷ് തൊണ്ടര്‍നാട് തുടങ്ങിയവര്‍ സംസാരിച്ചു.