അധ്യാപകര്‍ സമൂഹ നിര്‍മ്മിതിയുടെ ദൗത്യവാഹകര്‍:ദേശിയ അധ്യാപക ശില്‍പശാല

0

ക്രിയാത്മകമായ സമൂഹത്തെ നിര്‍മിക്കുന്നതില്‍ അധ്യാപക സമൂഹത്തിന് നിര്‍ണ്ണായകമായ പങ്കുണ്ടെന്ന് ഡബ്ല്യു.എം.ഒ കോളേജ് അറബിക് വിഭാഗവും അക്കാഡമി ഓഫ് എക്‌സലന്‍സും സംയുക്തമായി സംഘടിപ്പിച്ച ദേശിയ അധ്യാപക ശില്‍പശാല അഭിപ്രായപ്പെട്ടു.വിദ്യാര്‍ത്ഥികള്‍ക്ക് സകല മേഖലകളിലും ദിശാ ബോധം നല്‍കുന്നവരാവണം അധ്യാപകര്‍. നവ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ തിരിച്ചറിച്ച് അധ്യാപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ മുന്നോട്ട് വരണമെന്നും ശില്‍പശാല അഭിപ്രായപ്പെട്ടു.ഡബ്ല്യു.എം.ഒ ജന.സെക്രട്ടറി മുഹമ്മദ് ജമാല്‍ സാഹിബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.അക്കാഡമി ഓഫ് എക്‌സലന്‍സ് ഡയരക്ടര്‍ ഡോ.സാബിര്‍ നവാസ് അധ്യക്ഷത വഹിച്ചു.ഉദ്ഘാടന സെഷനില്‍ കോളേജ് സ്റ്റാഫ് അഡൈ്വസര്‍ പ്രൊഫ.സിബി ജോസഫ്, അറബിക് വിഭാഗം മേധാവി ഡോ.നജ്മുദ്ധീന്‍, കെ എ ടി എഫ് ജില്ല സെക്രട്ടറി ജാഫര്‍ പി.കെ, ഡോ.യൂസഫ് നദ് വി, ശൈല കെ.എച്ച്,ഡോ.മുഹമ്മദ് സഈദ്, ഹാസില്‍.കെ, അബ്ബാസ് വാഫി,ശക്കീര്‍ വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.ഡോ. സാബിഖ് എം.കെ, മുഹമ്മദ് അമാന്‍.കെ, ഡോ. ഷമീര്‍ ടി.എന്‍, ഡോ.അലി ജാഫര്‍, ഡോ. ഷബീര്‍, ഡോ.മുഹമ്മദ് റാഫി, മുഹമ്മദ് ഫവാസ്.കെ,സിറാജുദ്ധീന്‍.പി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!