പെട്രോളിന് 30 പൈസയും ഡീസല്‍ 38 പൈസയും കൂടി.
ഇന്ധന വില ഇന്നും വര്‍ധിച്ചു. സംസ്ഥാനത്ത് പെട്രോളിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്.ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.21 രൂപയും പെട്രോളിന് 106.38 രൂപയുമായി.കൊച്ചിയില്‍ ഡീസല്‍ ലീറ്ററിന് 98.39 രൂപയും പെട്രോള്‍ ലീറ്ററിന് 104.75 രൂപയുമാണ് വില.
കോഴിക്കോട് ഡീസലിന് 98.54 രൂപയും പെട്രോളിന് 104.92 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും ഇന്നലെ ഡീസലിന് നൂറു രൂപ കടന്നിരുന്നു.തുടര്‍ച്ചയായി ഇന്ധന വില വര്‍ധിക്കുകയാണ്. മൂന്നാഴ്ചയ്ക്കിടെ ഒരു ലിറ്റര്‍ ഡീസലിന് 4.93 രൂപയും പെട്രോളിന് 3.29 രൂപയുമാണ് വര്‍ധിച്ചത്. 2020 മാര്‍ച്ചിന് ശേഷം ഒരു ലിറ്റര്‍ ഡീസലിനും പെട്രോളിനും 33 രൂപ വീതം വര്‍ധിച്ചു.