സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാസ്സ് അനുവദിക്കുന്നില്ലെന്ന് വ്യാപകമായ പരാതി.വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കല്‍പ്പറ്റയില്‍ പരിശോധന നടത്തി.ഐ ടി ഐ, പോളിടെക്‌നിക് എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ലാബ് പരീക്ഷ തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസ്സുകളില്‍ പാസ്സ് അനുവദിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയില്‍ വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ കെ.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി ബസ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ കൈയ്യില്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്നും ആര്‍ടിഒ പറഞ്ഞു.