കോമഡി ഉത്സവം ഫെയിംസ് മെഗാ ഷോ 27 ന് നടക്കും
സ്റ്റാര്‍സ് ഓഫ് പൂനെ അവതരിപ്പിക്കുന്ന കോമഡി ഉത്സവം ഫെയിംസ് മെഗാ ഷോ 27 ന് നടക്കും. കാരുണ്യസ്പര്‍ശം എന്ന പേരില്‍ അവതരിപ്പിക്കുന്ന ഷോ നിര്‍ദ്ധനരായവരെ സഹായിക്കാന്‍ കൂടിയാണ്. വെള്ളമുണ്ട എട്ടേ നാലില്‍ സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മെഗാഷോ സ്റ്റാര്‍സ് ഓഫ് പൂനെയുടെ മലബാറിലെ തന്നെ ആദ്യ ഷോ ആണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ട്ടോബര്‍ 27 ന് വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെയാണ് കോമഡി ഉത്സവം അഡാറ് മെഗാഷോ നടക്കുന്നത്. പ്രവേശനം പാസ് മുഖാന്തരം