ഹയര്‍ സെക്കന്ററി ഏകജാലക പ്രവേശനം: വിപുലമായ സഹായമൊരുക്കി ജില്ലാ പഞ്ചായത്ത്

0

ഹയര്‍ സെക്കന്ററി ഏകജാലക പ്രവേശനം: വിപുലമായ സഹായമൊരുക്കി വയനാട് ജില്ലാ പഞ്ചായത്ത് മിഷന്‍ പ്ലസ് വണ്‍.പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുള്‍പ്പടെ സമ്പൂര്‍ണ്ണ പ്രവേശനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ പഞ്ചായത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്‍ രൂപികരിച്ചു. സെല്ലിന്റെ നേതൃത്വത്തില്‍ നാഷണല്‍ സര്‍വീസ് സ്‌കീം, കൈറ്റ് വയനാട്, പട്ടിക വര്‍ഗ്ഗ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് മിഷന്‍ പ്ലസ്‌വണ്‍

സംശയനിവാരണത്തിന് വിളിക്കാം
താലൂക്ക് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍

വൈത്തിരി: സാജിദ് പി. കെ.97478 07876,ഷാജി കെ 94475 45629,ശ്യാല്‍ കെ.എസ്. 9447257150, ബിഷര്‍ കെ.സി. 989-567-9723.ബത്തേരി:മനോജ് ജോണ്‍ 9048353395, രാജേന്ദ്രന്‍ എം.കെ.9961924657,ശ്രീജിത്ത് പി.കെ.94472 39246.
മാനന്തവാടി:അബ്ദുള്‍ റഷീദ് കെ.94477 57389,സിമില്‍ കെ.ബി. 9947977219,കെ.രവീന്ദ്രന്‍ 9747 453299.

വിദ്യാര്‍ത്ഥികളുടെ സംശയ നിവാരണത്തിനായും ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഷയങ്ങള്‍ പരിചയപ്പെടുത്തുന്നതിനും തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും ജില്ലയിലെ മുഴുവന്‍ ഹൈസ്‌ക്കുളുകളിലും വെബിനാറുകളും, സംശയ നിവാരണത്തിനായി സെമിനാറുകളും സംഘടിപ്പിക്കും. അഡ്മിഷന്‍ ആരംഭിക്കുന്ന മുറയ്ക്ക് എല്ലാ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളിലും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഹെല്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ആയും വിദ്യാര്‍ത്ഥികള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കും. ഉന്നത വിദ്യാഭ്യാസ മേഖലകളെകുറിച്ചും തൊഴില്‍ സാധ്യതകളെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം നടത്തിയാണ്
ക്ലാസുകള്‍ നല്‍കുന്നത്.

വിദ്യാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്‌കുകളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം, കരിയര്‍ ഗൈഡന്‍സ്, സൗഹൃദ ക്ലബ്, എച്ച്.ഐ.ടി.സി മാര്‍, എസ്.ഐ.ടി.സി.മാര്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന അധ്യാപകരുടെയും വളണ്ടിയര്‍മാരുടെയും സേവനം സൗജന്യമായി ലഭ്യമാക്കും. ആള്‍ക്കൂട്ടം ഒഴിവാക്കി മറ്റ് സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കാതെ, തെറ്റ് കൂടാതെ അപേക്ഷ സൗജന്യമായി സമര്‍പ്പിക്കാന്‍ സാധിക്കും.
അഡ്മിഷനുമായി ബന്ധപ്പെട്ട് എന്ത് സംശയമുണ്ടെങ്കിലും വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്‌ക്കുകളെ സമീപിക്കണം. ഓപ്ഷനുകള്‍ പരമാവധി നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് കരിയര്‍ ഗൈഡന്‍സ് ജില്ല കോഡിനേറ്റര്‍ സി.ഇ.ഫിലിപ്പ്, എന്‍.എസ്.എസ്. ജില്ലാ കോഡിനേറ്റര്‍ കെ.എസ്.ശ്യാല്‍, കരിയര്‍ ഗൈഡന്‍സ് ജോ. കോഡിനേറ്റര്‍ മനോജ് ജോണ്‍, കണ്‍വീനര്‍ കെ.ബി.സിമില്‍, എച്ച്.ഐ.ടി.സി. പി.കെ. എന്നിവര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!