റോഡിലിറങ്ങിയ പ്രതിഷേധം വരയാലില്‍ നാട്ടുക്കൂട്ടം റോഡ് ഉപരോധിച്ചു
മാനന്തവാടി പേര്യ റോഡിനോട് പൊതുമരാമത്ത് വകുപ്പ് കാണിക്കുന്ന അവഗണയില്‍ പ്രതിക്ഷേധിച്ച് വരയാല്‍ ജനകീയ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തില്‍ മനുഷ്യചങ്ങലയും റോഡ് ഉപരോധവും നടത്തി. സബ് കളക്ടര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. അടുത്ത തിങ്കളാഴ്ച്ച മുതല്‍ ബോയ്സ് ടൗണ്‍ മുതല്‍ ടാറിംഗ് നടത്തുമെന്നും ഡിസംബര്‍ ഏഴോട് കൂടി ടാറിംഗ് പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധ സമരം അവസാനിച്ചത്. ഒരു വര്‍ഷത്തോളമായി റോഡിന്റെ ശോചനീയവസ്ഥ ഉയര്‍ത്തികാട്ടി നാട്ടുകാര്‍ പല രീതിയുളള പ്രതിക്ഷേധങ്ങള്‍ നടത്തി വരികയായിരുന്നു.