മൂലങ്കാവില്‍ വീണ്ടുംപൂക്കാലം പദ്ധതിക്ക് തുടക്കമായി

0

 

മൂലങ്കാവില്‍ സൂര്യകാന്തി പാടമൊരുക്കിയ സെന്റ്ജൂഡ് അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ‘വീണ്ടുംപൂക്കാലം’ പദ്ധതിക്ക് തുടക്കമായി.ബത്തേരി കോട്ടക്കുന്നിലും, മൂലങ്കാവിലുമായി സൂര്യകാന്തി, ചെണ്ടുമല്ലി എന്നിവയുടെ തൈകള്‍ തിരുവോണ നാളില്‍ നട്ടുകൊണ്ടാണ് വീണ്ടുംപൂക്കാലം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.മൂലങ്കാവില്‍ സൗജന്യമായി ലഭിച്ച സ്ഥലത്താണ് പൂപ്പാടമൊരുക്കുന്നത്. അയല്‍ക്കൂട്ടത്തിലെ 15 അംഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാണ്.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മൂലങ്കാവില്‍ ദേശീയപാതയോരത്ത് 50സെന്റില്‍ സൂര്യകാന്തിപാടം തീര്‍ത്ത സെന്റ്ജൂഡ് അയല്‍ക്കൂട്ടമാണ് കാഴ്ചയുടെ വിരുന്നൊരുക്കുന്നതിന്നായി വീണ്ടും പൂക്കാലം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നഗരസഭ അങ്കണം, ബത്തേരി കോട്ടകുന്ന് സ്‌ക്വയര്‍, മൂലങ്കാവില്‍ ദേശീയ പാതയോരം എന്നിവിടങ്ങളിലാണ് സൂര്യകാന്തി, ചെണ്ടുമല്ലി എന്നിവയുടെ വിത്തുകളും, തൈകളും തിരുവോണ നാളില്‍ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 1500 ചെണ്ടുമല്ലിയും, 2000-ാത്തോളം സൂര്യകാന്തിയുമാണ് ഇത്തവണ വീണ്ടും പൂക്കാലം പദ്ധതിയിലൂടെ ഇവര്‍ നട്ടത്. ബത്തേരി കോട്ടക്കുന്ന് സ്‌ക്വയറില്‍ ചെണ്ടുമല്ലി തൈകള്‍ നട്ട് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉല്‍ഘാടനം ചെയ്തു. നഗരസഭ നടപ്പിലാക്കുന്നസൗന്ദര്യവല്‍ക്കരണവും ക്ലീന്‍സിറ്റി പദ്ധതിക്കും പിന്തുണ നല്‍കിയാണ് വീണ്ടും പൂക്കാലം എന്ന പദ്ധതിയുമായി അയല്‍ക്കൂട്ടം രംഗത്തെത്തിയിരിക്കുന്നത്. വീണ്ടുമൊരു പൂക്കാലം പദ്ധതി ഉല്‍ഘാടനത്തില്‍ അയല്‍ക്കൂട്ടം പ്രസിഡണ്ട് വി വി സണ്ണി അധ്യക്ഷനായി. നഗരസഭ സ്റ്റാന്റിംഗ്കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ സി കെ സഹദേവന്‍, ടോം ജോസഫ്, റോട്ടറി ക്ലബ്ബ് അംഗങ്ങളായ അഡ്വ. സി സി മാത്യു, മാത്യു പുത്തന്‍പുര, വര്‍ഗീസ് മോളത്ത് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!