മഴയില്‍ തകര്‍ന്ന വീട് പുനര്‍ നിര്‍മ്മിച്ച് യൂത്ത് ലീഗ്

0

കാവുംമന്ദം: കഴിഞ്ഞ പ്രളയകാലത്ത് മേല്‍ക്കൂര തകര്‍ന്ന് ദുരിതാവസ്ഥയിലായ കാവുമന്ദം കാലിക്കുനി സ്വദേശി സുലൈമാന്റെ വീട് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ പുനര്‍ നിര്‍മ്മിച്ചു നല്‍കി. തരിയോട് പഞ്ചായത്തിലെ 11- ാം വാര്‍ഡ് പ്രദേശത്ത് താമസിച്ച് വരുന്ന ഈ കുടുംബത്തിന് അര്‍ഹമായ സഹായം പോലും ലഭിച്ചിരുന്നില്ല. കഴിഞ്ഞ പ്രളയത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു പോവുകയും വീടിന്റെ ഭിത്തിയില്‍ വിള്ളലുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കൂലിപ്പണി എടുത്തും വിട്ടില്‍ ഉള്ള പശു വളര്‍ത്തിയും ജീവിച്ചു വരുകയായിരുന്നു സുലൈമാന്‍. എന്നാല്‍ പ്രളയം സുലൈമാന്‍ന്റെ വിട് തകര്‍ത്തു പോയി ഇതെ തുടര്‍ന്ന് പഞ്ചായത്തിലും വില്ലേജിലും സഹായം അപേക്ഷിച്ചു.എന്നാല്‍ അതില്‍ ഒന്നും ഒരു പ്രയോജനവും ഉണ്ടായില്ല. 33 വര്‍ഷം ഇടത് പക്ഷ അനുഭാവിയായ സുലൈമാന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ തന്റെ വാര്‍ഡിലെ മെമ്പറെ അറിയിക്കുകയും വാര്‍ഡ് മെമ്പര്‍ അടക്കം നിരവധി പേര്‍ വീടിന്റെ അവസ്ഥ വന്നു കാണുകയും ചെയ്തിരുന്നു. കഴഞ്ഞ ദിവസങ്ങളില്‍ എല്ലാം മഴ പെയ്യുമ്പോള്‍ വീട് ചോര്‍ന്ന് ഒലിക്കുന്നതിനാല്‍ രാത്രിയില്‍ കാട്ടില്‍ മാറ്റി ഇട്ട് ഒറക്കം ഒഴിച്ച അവസ്ഥകള്‍ വരെ ഉണ്ടായിരുന്നു. എന്നാല്‍ പ്രളയാനന്തരം ഒരുപാട് സംഘടനകള്‍ സഹായങ്ങള്‍ നല്‍ികിയതില്‍ അതില്‍ ഒന്നും തന്നെ സുലൈമാന്റെ കുടുബത്തിന്നു ലഭിച്ചിരുന്നില്ല. അടുത്ത വിടുകളില്‍ എല്ലാം തന്നെ റിലന്‍സ് കബനിയുടെ വക ട്ടര്‍പോളിങ് അടങ്ങിയ ദുരിതശ്വാസ കിറ്റുകള്‍ കിട്ടിയിട്ടും സുലൈമാന്‍ തനിക്കും ആ കിറ്റ് കിട്ടും എന്ന പ്രതിഷ ഉണ്ടായിരുന്നു. എന്നാല്‍ ആവിടെയും തനിക്കു ചോര്‍ന്നു ഒലിക്കുന്ന വീട്ടിലേക്ക് ഒരു ട്ടര്‍പോളിങ് പോലും ആരും നല്‍കിയില്ല.സുലൈമാന്റെ വിഷമങ്ങള്‍ മനസിലാക്കി ബി.ജെ.പി പ്രവര്‍ത്തകര്‍ ടാര്‍പോളിങ് കൊണ്ട് വന്നു കൊടുത്തു. എന്നാല്‍ സുലൈമാന്റെ വീടിന്റെ ശോചനീയാവസ്ഥകള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഈ വിഷയം യൂത്ത് ലീഗ് ഏറ്റെടുത്തത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും മാറ്റുകയും തകര്‍ന്ന ചുമരുകള്‍ അറ്റകുറ്റ പണികള്‍ നടത്തുകയും ചെയ്ത് പൂര്‍ണ്ണമായ രീതിയില്‍ താമസ യോഗ്യമാക്കി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ബഷീര്‍ പുള്ളാട്ട്, ജലീല്‍ പീറ്റക്കണ്ടി, എ കെ മുബഷിര്‍, ഷമീര്‍ പുതുക്കുളം, എം പി ഹഫീസലി, ഷബീറലി, റസാഖ്, സലിം വാക്കട, മുസ്തഫ പുലിയോടന്‍, റഫീഖ് മഞ്ചപ്പുള്ളി, എം പി റഹൂഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പശു വളര്‍ത്തിയും കൂലിപ്പണിയെടുത്തും ജീവിച്ചു വരുന്ന ഇടത് പക്ഷ അനുഭാവി കൂടിയായ സുലൈമാന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് രാഷ്ട്രീയം പോലും നോക്കാതെയാണ് യൂത്ത് ലീഗ് ഈ ദൗത്യം ഏറ്റെടുത്തത്. വാഹനം എത്താത്ത പ്രദേശമായതിനാല്‍ തലച്ചുമടായിട്ടാണ് നിര്‍മ്മാണ സാമഗ്രികള്‍ എല്ലാം തന്നെ വീട്ടിലേക്ക് സ്ഥലത്തെത്തിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!
09:00