മുട്ടില്‍ മരംമുറി കേസ്;സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍.

0

വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ വിവാദമായ മരംമുറി കേസില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. മുട്ടില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായിരുന്ന വി.പി രാജുവിനെയാണ് ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ വിനോദ്കുമാര്‍ സസ്പെന്‍ഡ് ചെയ്തത്.മരംമുറി കേസില്‍ മുഖ്യപ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും അവര്‍ക്ക് മരംമുറിക്കാനും കടത്താനും ഒത്താശ ചെയ്തതെന്നും വ്യക്തമായതിനാലാണ് നടപടി.ഇയാളുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ പലപ്പോഴായി 64 തവണ ഇയാളെ കേസിലെ മുഖ്യപ്രതികളിലൊരാളായ റോജിയും 71 തവണ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ റോജിയെയും വിളിച്ചതായി കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതിയായ ആന്റോ അഗസ്റ്റിനെ ഇയാള്‍ 42 തവണയും ആന്റോ തിരിച്ച് 34 തവണ ഇയാളെയും വിളിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇതെല്ലാം മരംമുറി നടന്ന നവംബര്‍ മുതല്‍ നിയമനടപടികള്‍ ആരംഭിച്ച മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ്. വനംവകുപ്പ് പ്രതികള്‍ക്കെതിരെ മഹസര്‍ തയ്യാറാക്കിയ കാലയളവിലാണ് ഇയാള്‍ ഇവരുമായി ബന്ധം സ്ഥാപിച്ചെന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ഉത്തവില്‍ പറയുന്നത്. ഇക്കാരണങ്ങളെല്ലാം മുഖവിലക്കെടുത്താണ് ഇയാളെ സസ്പെന്‍ഡ് ചെയ്യുന്നതെന്നാണ് ഉത്തരവില്‍ വ്യക്താക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!