വയനാട് റോപ്വേ ഉള്‍പ്പെടയുള്ള ടൂറിസം പദ്ധതികള്‍ക്ക് വേഗത കൂട്ടാന്‍ മന്ത്രി തല യോഗം സെപ്റ്റംബറില്‍ വിളിച്ചു ചേര്‍ക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.എയര്‍ സ്ട്രിപ്പും നിര്‍മ്മിക്കും വയനാട്ടിലെ വിവിധ ടൂറിസം പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ മന്ത്രി തല യോഗം വിളിച്ചു ചേര്‍ക്കും. സെപ്റ്റംബര്‍ മാസത്തിലാകും യോഗം വിളിക്കുകയെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.റവന്യു , വനം, കൃഷി വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും, എം.എല്‍.എ മാരും പദ്ധതി നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്ന വയനാട് ചേമ്പര്‍ ഓഫ് കോമേഴ്സ്സ് ഭാരവാഹികളും യോഗത്തില്‍ സംബന്ധിക്കും. പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് യോഗം ആരായുക..വയനാടിന്റെ ചുമതല വഹിക്കുന്ന മന്ത്രി കൂടിയാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന വയനാട് റോപ്പ്വേ, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബസ് , സര്‍വീസുകള്‍ തുടങ്ങി 850 കോടിയുടെ ടൂറിസം പദ്ധതികളാണ് വരും വര്‍ഷങ്ങളില്‍ നടപ്പാക്കാന്‍ പോകുന്നത്.ആഗോള ടൂറിസ്റ്റുകള്‍ക്കും ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും ഉപകാരപ്രദമാകുന്നവിധത്തില്‍ വയനാട്ടില്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മാണത്തിനും ശ്രമിക്കുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി ബെംഗളൂരു വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള ചെറിയ വിമാന സര്‍വീസുകളും ഹെലികോപ്റ്റര്‍ സര്‍വീസും നടത്താന്‍ നിര്‍ദ്ദിഷ്ട എയര്‍ സ്ട്രിപ്പ് വഴി സാധിക്കുമെന്ന് ടൂറിസം മന്ത്രി അഭിപ്രായപ്പെട്ടു. തിരുവന്തപുരത്ത് സെക്രട്ടറിയേറ്റില്‍ വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്സ്സ് പ്രതിനിധി സംഘവുമായി നടത്തിയ കൂടി കാഴ്ച്ചക്കു ശേഷമാണ് ഇക്കാര്യങ്ങള്‍ മന്ത്രി അറിയിച്ചത്. ചേമ്പര്‍ ഡയറക്ടര്‍മാരായ ജോണി പാറ്റാനി, ഇ.പി.മോഹന്‍ദാസ്, മില്‍ട്ടണ്‍ ഫ്രാന്‍സീസ് എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.കല്‍പ്പറ്റ എം.എല്‍.എ ടി. സിദീക്കും യോഗത്തില്‍ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.