പുല്‍പള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പ് നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് സി.പി.എം ബഹുജന മാര്‍ച്ച് നടത്തി. സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ക്രമക്കേടുകളിലെ കുറ്റക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ബാങ്ക് ഭരണ സമിതി പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. ബാങ്ക് ഭരണസമിതിക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി സഹദേവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സജി തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. എം.എസ്. സുരേഷ് ബാബു, അനില്‍ സി. കുമാര്‍, പിഎസ് ജനാര്‍ദ്ദനന്‍, പ്രകാശ് ഗഗാറിന്‍, പി.എസ് രാമചന്ദ്രന്‍, പി.എ മുഹമ്മദ്, സി.ഡി അജീഷ്, ബൈജു നമ്പിക്കൊല്ലി, പി.കെ ശിവന്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.