ചരക്ക് വാഹനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളിലേക്ക് പോയി ചരക്ക് എടുത്ത് തിരികെ വരാന്‍ രാജ്യത്ത് ഏകീകരിച്ച് യാത്രാമാനദണ്ഡം വേണമെന്ന ആവശ്യം ശക്തം. കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ പ്രവേശിക്കണമെങ്കില്‍ ചരക്ക് ലോറി ജീവനക്കാരും ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം കരുതണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ ഉത്തരവ് ചരക്ക് ലോറി മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ആവശ്യം ഉയരുന്നത്. ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമില്ലാതെ എത്തുന്ന ചരക്കു വാഹനങ്ങളെ അതിര്‍ത്തിയില്‍ കര്‍ണാടക അധികൃതര്‍ തടയുന്നത് മിക്കപ്പോഴും തൊഴിലാളികളും, ചെക്ക് പോസ്റ്റ് അധികൃതരും തമ്മില്‍ പ്രശനത്തിനും കാരണമാകുന്നുണ്ട്.
അവശ്യസാധനങ്ങളടക്കം എടുക്കുന്നതിനായി കര്‍ണാടക,മഹാരാഷ്ട അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ നിന്നും പോകുന്ന വാഹനങ്ങളെ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം കൈയ്യിലില്ലന്ന കാരണം പറഞ്ഞ് സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ണാടക തടയുന്നുണ്ട്. ഒരിക്കല്‍ ഒരു ഡോസ് വാകിസനെടുത്തവര്‍്ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം വേണ്ടന്ന നിലപാടായിരുന്നു കര്‍ണാടകയ്ക്ക്. പിന്നീടത് വാകിസനെടുത്തവരും 72 മണിക്കൂറിനൂള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം കയ്യില്‍ഉണ്ട്ങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കുവെന്ന ഉത്തരവ് വന്നു. ഇതോടെ ചരക്ക് എടുക്കുന്നതിന്നായികര്‍ണാടകയിലേക്ക് പോകുന്ന ലോറി തൊഴിലാളികള്‍ പ്രതിസന്ധിയിലായി. ഇത്തരത്തില്‍ കൂടിയ തുക നല്‍കി എല്ലാത്തവണയും ആര്‍ടിപിസിആര്‍ എടുക്കാന്‍ സാധിക്കാതെ വരുന്ന തൊഴിലാളികള്‍ വാഹനവുമായി വന്ന് അതിര്‍ത്തിയില്‍ കര്‍ണാടക ചെക്ക് പോസ്റ്റ് അധികൃതരുടെ കനിവിനായി കാത്തുകെട്ടികിടക്കേണ്ടി വരുകയാണ്. ഇത് പലപ്പോഴും ചെക്ക് പോസ്റ്റ് അധികൃതരുമായി വാക്കേറ്റത്തിനും കാരണമാകുന്നുണ്ട്. കഴിഞ്ഞദിവസം ഇത്തരത്തില്‍ നെഗറ്റീവ് ഫലമില്ലാതെ വന്നചരക്ക് വാഹനങ്ങള്‍ സംസ്ഥാന അതിര്‍ത്തി മൂലഹളളയില്‍ തടഞ്ഞത് പ്രതിഷേധത്തിന് കാരണായിരുന്നു. ഈ സാഹചര്യത്തിലാണ് ചരക്ക് വാഹനങ്ങള്‍ക്ക് രാജ്യത്ത് കൊവിഡ് നിയന്ത്രണസമയത്ത് യാത്രചെയ്യാന്‍ ഏകീകരിച്ച യാത്രാമാനനദണ്ഡം വേണമെന്ന ആവശ്യം ഉയരുന്നത്. നിലവില്‍ കര്‍ണാടകയില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കണമെങ്കില്‍ തൊഴിലാളികള്‍ ആ്ഴ്ചയിലൊരിക്കല്‍ ആര്‍ടിപിസിആര്‍ എടുത്തതിന്റെ ഫലം കൈയ്യില്‍ കരുതണമെന്നാണ് കര്‍ണാടക ബുധനാഴ്ച ഇറക്കിയ മുന്നറിയിപ്പ്. ഈ ഉത്തരവും വരുംദിവസങ്ങളില്‍ മാറുമോ എന്ന ആശങ്കയിലാണ് ലോറി തൊളിലാളികള്‍.