[3:37 pm, 12/08/2021] Desk wv: രോഗവ്യാപനം തടയല്‍;
ചായക്കടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു
അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വാര്‍ഡിലെ 14/224 നമ്പര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയുടെ പ്രവര്‍ത്തനം 28 ദിവസത്തേയ്ക്ക് നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ചായക്കടയുടെ ഉടമ രോഗബാധിതനാകുകയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ള നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി,, അമ്പലവയല്‍ എസ്.എച്.ഒ/ സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പിലാക്കേണ്ട ചുമതല.
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടത്തുന്ന കാരാപ്പുഴ ഹാച്ചറി /ഫിഷ് റിയറിംഗ് ഫാമിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ആഗസ്റ്റ് 17 ന് രാവിലെ 10 ന് കാരാപ്പുഴ മത്സ്യഭവന്‍ കാര്യാലയത്തില്‍ നടക്കും. യോഗ്യത: ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദവും, മത്സ്യഹാച്ചറി മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും / അക്വാകള്‍ച്ചര്‍ വിഷയത്തില്‍ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും മത്സ്യഹാച്ചറി മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും/ സുവോളജിയില്‍ ബിരുദാനന്തര ബിരുദവും മത്സ്യഹാച്ചറി മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. മേല്‍പ്പറഞ്ഞ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ എം. എസ്. സി സുവോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള വര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847313523, 7994903092,9747506178 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വൈദ്യുതി മുടങ്ങും
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ താഴയങ്ങാടി , മരകാവ് , മാരപ്പൻമൂല, കൊളറാട്ടുകുന്ന്,മൂഴിമല ,എന്നിവിടങ്ങളിൽ ഇന്ന് ( വെള്ളി ) രാവിലെ 9 മുതൽ 5 വരെ പൂര്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ സീതാമൗണ്ട് , പറുദീസ , കൊളവള്ളി , അറുപത് കവല , പാടിച്ചിറ ടൗൺ , കബിനിഗിരി എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 .30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും .