സമ്പൂര്‍ണ്ണ ലോക്ഡൗണ്‍: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്

0

 

അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വീണ്ടും അടച്ചു. പുതുക്കിയ മാനദണ്ഡപ്രകാരം ടി പി ആര്‍ നിരക്ക് 8 ശതമാനം മുകളില്‍ വന്നതോടെയാണ് തീരുമാനം. പെരുമ്പാടി കുന്ന് പുറ്റാട് പ്രദേശങ്ങളില്‍ ആദിവാസി കോളനികളില്‍ അടക്കം രോഗികളുടെ എണ്ണം കൂടുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പഞ്ചായത്തും, ആരോഗ്യവകുപ്പും.14 ദിവസത്തേക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.മുഴുവന്‍ വാര്‍ഡുകളിലും കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഏറെ നാളത്തെ അടച്ചിടല്‍ ഇന്ന് ശേഷം തുറന്ന അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വീണ്ടും ലോക ടൗണിലേക്ക് പോയിരിക്കുകയാണ്. 8.7 ആണ് ഇന്നലെ പുറത്തുവന്ന രോഗ സ്ഥിരീകരണം നിരക്ക്. ഓണത്തിന് തൊട്ടുമുന്‍പുള്ള സമയങ്ങളില്‍ വീണ്ടും കടകളക്കേണ്ടി വന്നത് കച്ചവടക്കാര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. വീടുകളില്‍ കഴിയുന്ന രോഗ ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ അയല്‍ കൂട്ടങ്ങളുടേയും കുടുംബശ്രീയുടേയും’ സേവനം ലഭ്യമാക്കിയിട്ടുണ്ട്, പട്ടിഗ വര്‍ഗ്ഗ കോളനികളില്‍ രോഗ ബാധിതരായവരെ പഞ്ചായത്തിന്റെ ഡിസിസി സെന്റുകളിലേക്ക് മാറ്റി കോളനികളില്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്
405 പേരാണ് ചികിത്സയില്‍ ഉള്ളത് നിരീക്ഷണത്തില്‍ 750 പേരും കൂടുതല്‍ സമ്പര്‍ക്കരോഗികള്‍ ഇല്ലാതിരിക്കാന്‍ ആരോഗ്യവകുപ്പും ഗ്രാമപ്പഞ്ചായത്തും പോലീസും ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!