ലോക ഗജദിനത്തോട് അനുബന്ധിച്ച് മുത്തങ്ങ ആനപന്തിയില്‍ ഗജയൂട്ട് നടത്തി. പന്തിയിലെ 11 ആനകള്‍ക്കാണ് ആനയൂട്ട് നടത്തിയത്. ശര്‍ക്കര, മുതിര, ചോറ്, കരിമ്പ്, പഴവര്‍ഗ്ഗങ്ങള്‍ അടക്കം 20-ാളം വിഭവങ്ങളാണ് ഗജയൂട്ടിന്റെ ഭാഗമായി ആനകള്‍ക്ക് നല്‍കിയത്.ഗജദിനത്തിന്റെ ഭാഗമായി രാവിലെ പന്തിയിലെ 11 ആനകളെ കുളിപ്പിച്ച് കുറിതൊട്ട് ആനയൂട്ട് സ്ഥലത്തെത്തിച്ചു. തുടര്‍ന്ന് പന്തിയിലെ മുതിര്‍ന്ന ആനപാപ്പാനായ ചന്ദ്രന്‍ ഗജപൂജ നടത്തി. തുടര്‍ന്ന് നടന്ന ആനയൂട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രബാബു പന്തിയിലെ ഭരത് എന്ന ആനയെ ഊട്ടി ഉല്‍ഘാടനം ചെയ്തു.വെറ്ററിനറി ഡോക്റുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ മുതിര, റാഗി,മുത്താറി, ചോളം, അരി, ഗോതമ്പ് അടങ്ങിയ ഭക്ഷണമാണ് ആദ്യം നല്‍കിയത്.ലോക ഗജദിനത്തോട് അനുബന്ധിച്ച് വയനാട് വന്യജീവിസങ്കേതത്തിലെ മു്ത്തങ്ങ ആനപന്തിയില്‍ ആനയൂട്ട് നടത്തി. ശരക്കരയും, മുതിരയും, ചോറും, കരിമ്പും പഴവര്‍ഗങ്ങളുമടക്കം 20-ാളംവിഭവങ്ങളാണ് പന്തിയിലെ ആനകള്‍ക്ക് ആനയൂട്ടിന്റെ ഭാഗമായി നല്‍കിയത്. ഗജദിനത്തിന്റെ ഭാഗമായി രാവിലെ പന്തിയിലെ 11 ആനകളെ കുളിപ്പിച്ച് കുറിതൊട്ട് ആനയൂട്ട് സ്ഥലത്തെത്തിച്ചു. തുടര്‍ന്ന് പന്തിയിലെ മുതിര്‍ന്ന ആനപാപ്പാനായ ചന്ദ്രന്‍ ഗജപൂജ നടത്തി. തുടര്‍ന്ന് നടന്ന ആനയൂട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രബാബു പന്തിയിലെ ഭരത് എന്ന ആനയെ ഊട്ടി ഉല്‍ഘാടനം ചെയ്തു. വെറ്ററിനറി ഡോക്റുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ മുതിര, റാഗി,മുത്താറി, ചോളം, അരി, ഗോതമ്പ് അടങ്ങിയ ഭക്ഷണമാണ് ആദ്യം നല്‍കിയത്. പിന്നീട് ശരക്കര, കരിമ്പ്, പഴവര്‍ഗങ്ങളുമാണ് ഊട്ടിന്റെ ഭാഗമായി ആനകള്‍ക്ക് നല്‍കിയത്. പന്തിയിലെ മൂന്ന് കുട്ടിയാനകളടക്കം 11 ആനകളെയാണ് ഊട്ടിയത്. ആനയൂട്ടിന് എലിഫന്റ് സ്‌ക്വാഡ് റെയിഞ്ചര്‍ ഹാസിഫ്, മുത്തങ്ങ, ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായ സുനില്‍കുമാര്‍, രമ്യാരാഘവന്‍, ആര്‍ആര്‍ടി ഡെപ്യൂട്ടി റെയിഞ്ചര്‍ കെ ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.