സുല്‍ത്താന്‍ ബത്തേരി നഗരസഭ പഴേരി ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. 112 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് രാധാകൃഷ്ണന്‍, യുഡിഎഫ് സ്ഥാനാര്‍ഥി എം കെ മനോജിനെ പരാജയപ്പെടുത്തിയത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ പഴേരി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മിന്നുംവിജയം.112 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എസ് രാധാകൃഷ്ണന്‍, യുഡിഎഫ് സ്ഥാനാര്‍ഥിയായ എം കെ മനോജിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞതരെഞ്ഞടുപ്പില്‍ യുഡിഎഫ് വിജയിച്ച ഡിവിഷനാണ് എല്‍ഡിഎഫ് ഉപതെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തത്. 547 വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 435 വോട്ടാണ് ലഭിച്ചത്.11 പോസ്റ്റല്‍ വോട്ടുകളില്‍ 6എണ്ണം എല്‍ഡിഎഫിനും, 5എണ്ണം യുഡിഎഫിനും ലഭിച്ചു. 1213 വോട്ടര്‍മാരില്‍ 982 പേരാണ് വോട്ട് രേഖപെടുത്തിയത്. 80.92 ശതമാനം വോട്ടിങ്ങാണ് നടന്നത്. തിരഞ്ഞെടുപ്പില്‍ വിജിയച്ച് വോട്ടെണ്ണല്‍ കേന്ദ്രമായ നഗരസഭ ടൗണ്‍ഹാളില്‍ നിന്നും പുറത്തുവന്ന സ്ഥാനാര്‍ഥിയെ സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, മുതിര്‍ന്ന നോതവ് പി എ മുഹമ്മദ്, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡണ്ട് കെ ജെ ദേവസ്യ, നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് അടക്കമുള്ള നേതാക്കള്‍ ഹാരമണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് വിജിയിയെ തുറന്ന ജീപ്പില്‍ കയറ്റി നഗരത്തിലൂടെ പ്രകടനവും നടത്തി. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ വിജിയച്ച യുഡിഎഫ് കൗണ്‍സിലര്‍ എം സ് വിശ്വനാഥന്‍ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പേഴരിയില്‍ എല്‍ഡിഎഫ് വിജയിച്ചതോടെ നഗരസഭയിലെ 35 കൗണ്‍സിലില്‍ 24 സീറ്റ് എല്‍ഡിഎഫിനും, 10സീറ്റ് യുഡിഎഫിനും, ഒരു സീറ്റ് സ്വതന്ത്രനുമാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post