ഗോത്ര ഊരുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്  കര്‍ശന നടപടിയുമായി ജില്ലാ പോലീസ് മേധാവി 

0

കല്‍പ്പറ്റ;ജില്ലയിലെ വനാന്തര ഗോത്ര ഊരുകളിലേക്ക് കോവിഡ് മാനദണ്ഡങ്ങള്‍  പാലിക്കാതെ നടത്തുന്ന അനധികൃത സന്ദര്‍ശനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി പോലീസ്. ചില യുട്യൂബര്‍മാരാണ് ഇത്തരത്തില്‍ തോന്നും വിധം  കോളനികളിലെത്തുന്നതെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍. ഇത്തരക്കാരുടെ കടന്ന് കയറ്റത്തിനെതിരെ  ശക്തമായ നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.ജില്ലയില്‍ കോവിഡ് രണ്ടാം തരംഗത്തില് പോസിറ്റിവ് കേസുകള് വലിയ തോതില്‍ കണ്ടെത്തിയത് ആദിവാസി കോളനികളിലാണ്. ഇതോടെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഏറേ ആശങ്കയിലും ജാഗ്രതയിലുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് കോളനികളിലേക്ക് പുറത്തുനിന്നുള്ളവര് പ്രവേശിക്കുന്നതിന് കര്ശന നിയന്ത്രണം ഏര്‌പ്പെടുത്തിയിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പ്  യാതൊരുമാനദണ്ഡവും പാലിക്കാതെ, മാസ്‌ക് പോലും ധരിക്കാതെ ഒരു യൂട്യൂബറും സംഘവും കോളനിസന്ദര്‍ശനം നടത്തിയത് എന്ന്് പോലീസ് കണ്ടെത്തി. ഇത്തരത്തില്‍ ഗോത്രമനുഷ്യരെ പരിചയപ്പെടുത്താന് എന്നപേരില് ചില വ്‌ലോഗര്‍മാരും വിവിധ കച്ചവടക്കാരും ചുരം കയറി എത്തുന്ന വിനോദസഞ്ചാരികളുമാണ് കോളനികള് കയറിയിറങ്ങുന്നത്. കര്ശന നിയന്ത്രണങ്ങളുള്ളതിനാല് ഊരുകളിലുള്ള പഠനകേന്ദ്രങ്ങള്‌പോലും അടഞ്ഞുകിടക്കുന്ന ജില്ലയിലാണ് അനധികൃത സന്ദര്‍്ശനങ്ങള്‍. ഇത് രോഗവ്യാപന ഭീഷണിയുയര്‍ത്തുന്നുണ്ട്.കോഴിക്കോട്, കണ്ണൂര്, മലപ്പുറം തുടങ്ങിയ അയല്‍ ജില്ലകളില്‌നിന്നാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ആളുകള്‍ എത്തുന്നത്. മൂന്നാം തരംഗഭീഷണി നിലനില്ക്കുന്നതിനാല് ഇത്തരക്കാരുടെ സന്ദര്‍ശനം തടയാന്‍ കര്ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!