ബീനാച്ചി പനമരം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കെആര്‍എഫ്ബി പിഎംയു പ്രോജക്ട് ഡയറക്ടറെയാണ് ഇക്കാര്യം ചുമതല പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ രണ്ട് വര്‍ഷമായി നിര്‍മ്മാണ പ്രവര്‍ത്തിയുടെ പേരില്‍ പൊളിച്ചിട്ടിരിക്കുന്ന ബീനാച്ചി പനമരം റോഡിന്റെ ശോചനീയാവസ്ഥ നിയമസഭയില്‍ എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ സബ്മിഷനിലൂടെ കഴിഞ്ഞദിവസം ഉന്നയിച്ചപ്പോഴാണ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉറപ്പുവരുത്തിന് നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചത്. ഇതിനായി കെആര്‍എഫ്ബി പിഎംയു പ്രോജക്ട് ഡയറക്ടറെയാണ് ഇക്കാര്യം ചുമതലപെടുത്തിയിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിര്‍മ്മാണ പ്രര്‍ത്തിയില്‍ ചില ന്യൂനതകള്‍ ഉണ്ടന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്രവര്‍ത്തി കിഫ്ബി നിലവില്‍ സസ്പെന്റ് ചെയ്തിരിക്കുകയാണ്. ഇത് പിന്‍വലിക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടന്നും റിപ്പോര്‍്ട്ട് കിഫ്ബി പരിശോധിച്ചുവരുകയാണന്നും സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. ബീനാച്ചി മുതല്‍ പനമരംവരെയുള്ള 22കിലോമീറ്റര്‍ ദൂരം 55 കോടി രൂപ ചെലവില്‍ വീതികൂട്ടി നിര്‍മ്മിക്കുന്ന പ്രവര്‍ത്തി 2018ലാണ് ആരംഭിച്ചത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തി നടത്താതെ റോഡ് പൊളിച്ചിട്ടിരുന്നതിനാല്‍ പാതയോരത്ത് താമസിക്കുന്നവര്‍ക്കും, ഇതുവഴി യാത്രചെയ്യുന്നവരും തീരാദുരിതത്തിലാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.