ജില്ലയിലെ പ്രധാന അറിയിപ്പുകള്‍.കുടുംബശ്രീ സ്‌കൂള്‍ ഓഫ് യോഗ ആരംഭിച്ചു

0

കുടുംബശ്രീ സ്‌കൂള്‍ ഓഫ് യോഗ ആരംഭിച്ചു

കുടുംബശ്രീ മിഷനും ജില്ലാ ആയുര്‍വേദ ഹോസ്പിറ്റലും സംയുക്തമായി കുടുംബശ്രീ സ്‌കൂള്‍ ഓഫ് യോഗ ആരംഭിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജെന്‍ഡര്‍ ടീം നേതൃത്വം നല്‍കുന്ന മിഷന്‍ ജാഗ്രത വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പരിശീലന പരിപാടികളുടെ ഭാഗമായാണ് സ്‌കൂള്‍ ഓഫ് യോഗ ആരംഭിച്ചത്.

ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത 100 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ രണ്ടു മാസത്തെ പരിശീലനം നല്‍കി യോഗ പരിശീലകരാക്കി മാറ്റുന്നത്. ഇവരിലൂടെ യോഗയുടെ പ്രാഥമിക കാര്യങ്ങള്‍ സമൂഹത്തിന്റെ താഴെ തട്ടില്‍ എത്തിക്കുവാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. ഓണ്‍ലൈനായാണ് ക്ലാസുകള്‍ നല്‍കുന്നത്. യോഗ ആന്‍ഡ് നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജയകുമാര്‍ യോഗ പരിശീലനത്തിന് നേതൃത്വം നല്‍കും.

ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ്. ആര്‍. ബിന്ദു, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ മനോജ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഒ. വി. സുഷ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത, എ.ഡി.എം.സിമാരായ വാസു പ്രദീപ്, കെ. മുരളി, ഡി.പി.എം ആശാ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫലവൃക്ഷ തൈ വിതരണം
സംസ്ഥാന സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരു കോടി ഫലവൃക്ഷ തൈകള്‍ നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവക്കാഡോ , റോസ് ആപ്പിള്‍, പാഷന്‍ ഫ്രൂട്ട്, ചെറുനാരകം എന്നിവ സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു. കല്‍പ്പറ്റ നഗരസഭ പരിധിയില്‍പ്പെട്ട കര്‍ഷകര്‍ക്ക് ജൂലൈ 29 മുതല്‍ തൈകള്‍ കല്‍പ്പറ്റ കൃഷിഭവനില്‍  നിന്ന് കൈപ്പറ്റാവുന്നതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

സേവന സഹായ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അവസരം

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ക്കായി എല്ലാ പഞ്ചായത്തുകളിലും സേവന സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു.  സേവന കേന്ദ്രങ്ങള്‍ നടത്തുന്നതിന് ജില്ലയിലെ റോഡപകടങ്ങളില്‍ പരിക്കേറ്റ് അവശത അനുഭവിക്കുന്ന ആളുകള്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുളളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി വയനാട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04936 202607.

ചെറുകിട വ്യവസായ സംരംഭകര്‍ക്ക് പരിശീലനം

വ്യവസായ വാണിജ്യവകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെണര്‍ഷിപ് ഡെവലപ്മെന്റിന്റെ അഭിമുഖ്യത്തില്‍ ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. ജൂലൈ 31 നു ഓണ്‍ലൈനായാണ് പരിശീലനം. വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകളും, ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന പാല്‍ ഉത്പന്നങ്ങളുടെ പ്രോജക്ടുകളും പരിശീലനത്തില്‍ പരിചയപ്പെടുത്തുന്നു.  സൗജന്യ ഓണ്‍ലൈന്‍ ട്രെയ്നിംങ്ങിനുള്ള രജിസ്ട്രേഷനായി www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 7403180193, 9605542061 എന്നീ നമ്പറുകളിലോ ബന്ധപെടുക.

സ്‌കോളര്‍ഷിപ്പ് അപേക്ഷ  ക്ഷണിച്ചു

പട്ടികജാതി വികസന  വകുപ്പ്  നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍  ടാലന്റ് സെര്‍ച്ച്   ഡെവലപ്മെന്റ്   പദ്ധതി പ്രകാരം   2021-22 വര്‍ഷം  മുതല്‍   സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന്   പട്ടികജാതി  വിഭാഗത്തില്‍പ്പെട്ട  വിദ്യാര്‍ത്ഥികളില്‍  നിന്നും  അപേക്ഷ  ക്ഷണിച്ചു. 2020-21 അദ്ധ്യയന വര്‍ഷം 4,7 ക്ലാസുകളില്‍  നിന്ന്  വിജയിച്ച   സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന  എല്ലാ വിഷയങ്ങള്‍ക്കും  ഇ+  എങ്കിലും ഗ്രേഡ്  ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. കലാ കായിക മത്സരങ്ങളില്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍  ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടിയവര്‍ക്ക്   മാനദണ്ഡാനുസൃതമുള്ള  പരിഗണന  ലഭിക്കും.  നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ,ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (ഒരു ലക്ഷം രൂപയില്‍   കവിയരുത്). പരീക്ഷയില്‍   ഓരോ വിഷയത്തിനും നേടിയ  ഗ്രേഡ് സംബന്ധിച്ച  ഹെഡ്മാസ്റ്ററുടെ  സാക്ഷ്യപത്രം എന്നിവ സഹിതം   ബന്ധപ്പെട്ട ബ്ലോക്ക്  പട്ടികജാതി വികസന ഓഫീസുകളില്‍  ലഭ്യമാക്കണം. അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 20. ഫോണ്‍. 04936  203824.

വൈദ്യുതി മുടങ്ങും

പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ സീതാമൗണ്ട്, പറുദീസ, കൊളവള്ളി ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

പ്രവേശനം ആരംഭിച്ചു

കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ സെന്ററിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻ്റ് നെറ്റ് വർക്ക് മെയിൻ്റനൻസ് ഡിപ്ലോമ ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു, വി.എച്ച്.എസ്.സി, ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആറ് മാസമാണ് കോഴ്സിൻ്റെ കാലാവധി.
ഫോൺ: 8590605 275

Leave A Reply

Your email address will not be published.

error: Content is protected !!