തവിഞ്ഞാലില്‍ മുസ്ലീം ലീഗ് പ്രതിനിധി പി.എം. ഇബ്രാഹീം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.യു.ഡി.എഫ് ധാരണ പ്രകാരം കോണ്‍ഗ്രസിലെ എം. ജി.ബിജു രാജി വെച്ചതിനെ തുടര്‍ന്നാണ് പുതിയ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. 19-ാം വാര്‍ഡ് കാരച്ചാലിലാണ് ഇബ്രാഹീം മെമ്പറായി തിരഞ്ഞടുക്കപ്പെട്ടത്. എല്‍.ഡി.എഫില്‍ നിന്ന് ടി.കെ. അയ്യപ്പനാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
പി എം.ഇബ്രാഹിമിന് 14 വോട്ടും. ടി.കെ. അയ്യപ്പന് 6 വോട്ടും ലഭിച്ചു. എല്‍.ഡി.എഫിലെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പിന് എത്തിയിരുന്നില്ല.