രണ്ട് ദിവസത്തെ സമ്പൂര്‍ണ്ണ ലോക് ഡൗണിനുശേഷം കൂട്ടമായി ആളുകള്‍ വാഹനവുമായി പുറത്തിറങ്ങിയതാണ് ടൗണിലെ ഗാതഗത കുരുക്കിന് കാരണമായത്.ഇത്തരത്തില്‍ ആളുകള്‍ എത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ആശങ്ക.എല്ലാവിധ കച്ചവടസ്ഥാപനങ്ങളും ബാങ്കുകളും സമയം ക്രമീകരിച്ച് എല്ലാദിവസവും തുറക്കുകയാണെങ്കില്‍ ഇടദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും അതിനായി ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.ഇന്ന് രാവിലെ മുതല്‍ ബത്തേരി ടൗണില്‍ ഉണ്ടായ ഗതാതകുരുക്കിന് ഉച്ചയോടെയാണ് കുറച്ചെങ്കില്‍ പരിഹാരമായത്. രണ്ട് ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ കഴിഞ്ഞ ആളുകള്‍ കൂട്ടത്തോടെ ടൗണിലേക്ക് എത്തിയതാണ് ഗാതഗതക്കുരുക്കിന് കാരണമായത്. മഴകൂടിയെത്തിയതോടെ യാത്രക്കാര്‍ ഇരുചക്ര വാഹനങ്ങള്‍ ഉപേക്ഷിച്ച് നാല്‍ചക്ര വാഹനങ്ങളില്‍ എത്തിയതും തിരക്കിന് കാരണമായി. ഇത് വരും ദിവസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്ന ആശങ്കഉയരുന്നുണ്ട്
Sign in
Sign in
Recover your password.
A password will be e-mailed to you.