യുവതി കുളിക്കുന്ന ദൃശ്യം പകര്‍ത്തുവാന്‍ ശ്രമം യുവാവ് അറസ്റ്റില്‍
വീട്ടിലെ കുളിമുറിയില്‍ കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീമും സംഘവും അറസ്റ്റ് ചെയ്തു.കണിയാരം മെറ്റിയാരകുന്നേല്‍ ശരണ്‍ പ്രകാശ് (25) ആണ് പിടിയിലായത്.മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുളിക്കുന്നതിനിടയില്‍ കുളിമുറിയുടെ മേല്‍ക്കൂരയിലെ വിടവില്‍ മൊബൈല്‍ ഫോണ്‍ കാണുകയായിരുന്നു.യുവതി ബഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു.ശാസ്ത്രീയ പരിശോധനയ്ക്കായി മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രതിക്കെതിരെ ഐ ടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മാനന്തവാടി ഗ്രേഡ് എസ്.ഐ രവീന്ദ്രന്‍, എ എസ് ഐ സൈനുദ്ധീന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു