യു.ഡി.എഫ് സമരം രണ്ടാം ദിവസം
വ്യാജ ഒപ്പിട്ട് നിയമനം നടത്തിയ നടപടി മാനന്തവാടി കുടുംബശ്രീ ഓഫീസിനു മുന്‍പില്‍ യു.ഡി.എഫ് സംയുക്ത സമരസമിതിയുടെ സമരം രണ്ടാം ദിവസം. സി.ഡി.എസ് വൈസ് ചെയര്‍ പേഴ്‌സണെ പുറത്താക്കും വരെ സമരമെന്നും സംയുക്ത സമരസമിതി.
മാനന്തവാടി കുറുവ ദ്വീപില്‍ നടന്ന അഞ്ച് നിയമനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണെ മറിക്കടന്ന് കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേണ്‍സണ്‍ നിയമിച്ചു എന്നാരോപിച്ചാണ് യു.ഡി.എഫ് സംയുക്ത സമരസമിതി സി.ഡി.എസ് ഓഫീസിനു മുന്‍പില്‍ ഇന്നലെ മുതല്‍ ധര്‍ണ്ണ സമരം നടത്തിവരുന്നത്. ഇന്നത്തെ സമരം മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. മേരി ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. സില്‍വി തോമസ്, ഡെന്നീസണ്‍ കണിയാരം, ഗിരിജ മോഹന്‍ദാസ്, ആശാ ഐപ്പ്, സാല്‍വി ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണെ പുറത്താക്കും വരെ സമരമെന്നും യു.ഡി.ഫ് നേതാക്കള്‍ വ്യക്തമാക്കി.