യു.ഡി.എഫ് കുടുംബശ്രീ ഓഫീസിനു മുന്‍പില്‍ സത്യാഗ്രഹ സമരം നടത്തി
കുറുവയില്‍ അനധികൃത നിയമനം നടത്തിയ സി.ഡി.എസ് വൈസ് ചെയര്‍ പേഴ്‌സണെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി നഗരസഭ ഭരണ സമിതിയും യു.ഡി.എഫും കുടുംബശ്രീ ഓഫീസിനു മുന്‍പില്‍ സത്യാഗ്രഹ സമരം നടത്തി. സമരം ഡി.സി.സി. ജനറല്‍ സെക്രട്ടറി സില്‍വി തോമസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ പി.വി.ജോര്‍ജ്, മാര്‍ഗരറ്റ് തോമസ്, അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ വി.യു. ജോയി, ടിജി ജോണ്‍സണ്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഡെന്നീസണ്‍ കണിയാരം തുടങ്ങിയവര്‍ സംസാരിച്ചു.