നെന്മേനി പഞ്ചായത്തിലെ മാനിവയല്‍- മണ്ഡോക്കര പാടശേഖരത്തിലെ കര്‍ഷകരാണ് കാട്ടുപന്നി ശല്യത്താല്‍ ദുരിതത്തിലായിരിക്കുന്നത്. രാത്രി കാലങ്ങളില്‍ സമീപത്തെ എസ്റ്റേറ്റുകളില്‍ നിന്നും കാടുമൂടി കിടക്കുന്ന വന്‍കിട തോട്ടങ്ങളില്‍ നിന്നുമാണ് കാട്ടുപന്നിക്കൂടം കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്.കാട്ടുപന്നിശല്യത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
സന്ധ്യമയങ്ങിയാല്‍ സമീപത്തെ എസ്റ്റേറ്റില്‍ നിന്നും ഇറങ്ങുന്ന കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷിയിടങ്ങള്‍ നശിപ്പിക്കുകയാണ്. കര്‍ഷകര്‍ കൃഷിക്കായി ഒരുക്കിയ വയല്‍വരമ്പുകള്‍ കുത്തിമറിക്കുന്നത് കാരണം കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ പറ്റാത്തതിന് പുറമെ, സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. കാട്ടുപന്നികളെ പ്രതിരോധിച്ച് കൃഷിയിറിക്കിയാലും വിളവെടുക്കാറാകുമ്പോള്‍ കൃഷി നശിപ്പിക്കുന്നത് ഈ പാടശേഖരങ്ങളില്‍ പതിവ് സംഭവങ്ങളാണ്. കര്‍ഷകര്‍ക്ക് നേരെയും മുന്‍പ് കാട്ടുപന്നി ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാട്ടുപന്നിശല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.