കാട്ടുപോത്തുകളുടെ വിളയാട്ടം പൊറുതിമുട്ടി കര്‍ഷകര്‍
തവിഞ്ഞാല്‍ പഞ്ചായത്തിലെ ഇരുമനത്തൂര്‍, കടവന്താര്‍,മൈലറ്റ് മല,വയ്യോട് പ്രദേശങ്ങളിലാണ് കാട്ടികളുടെ മേച്ചില്‍പുറം.വൈകുന്നേരത്തോടെ എട്ടും പത്തും കാട്ടുപോത്തുകള്‍ കൂട്ടമായെത്തിയാണ് കര്‍ഷകരുടെ വാഴകളും പയറുകളും ഭക്ഷണമാക്കുന്നത്.മുളച്ചുപൊന്തുന്ന വാഴ തൈകളുടെ കൂമ്പാണ് ഇവരുടെ ഇഷ്ട ഭക്ഷണം.ഓരോ പ്രാവശ്യം ഇവരെ കൃഷിക്കാര്‍തുരത്തുമെങ്കിലും തിരിച്ചു പോന്നാല്‍ കാട്ടു പോത്തുകള്‍ വീണ്ടുംഎത്തും.ഫെന്‍സിങ് ആയാലും ട്രഞ്ച് ആയാലും ശാശ്വത പരിഹാരം അധികാരികള്‍ വേഗത്തിലാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
അന്നന്നത്തെ ആഹാരത്തിന് കൂലിപ്പണിയും കൂടെ അല്പം വാഴയും പയറും കൃഷി ചെയ്‌തെടുത്ത് ലോണിന് തിരിച്ചടവിന് കാത്തിരിക്കുന്നവരാണ്ഇവര്‍.കാട്ടുമൃഗങ്ങളുടെ ശല്യംകാരണം ഇതെല്ലാം മുടങ്ങിയിരിക്കുകയാണ്.പലരും ഇവിടെ നിന്ന് താമസം ഒഴിവാക്കി പോകാന്‍ ഒരുങ്ങുകയാണ്.വീടിന്റെ മുറ്റത്തും മറ്റും നില്‍ക്കുന്ന കാട്ടുപോത്തുകളെയാണ് വാതില്‍ തുറന്നാല്‍ കാണുന്നത്. ഇതുമൂലം കുട്ടികളെ പുറത്തിറക്കാന്‍ മടിക്കുകയാണ് വീട്ടുകാര്‍.തവിഞ്ഞാല്‍ പഞ്ചായത്തിലെ വൈയോട്,മൈറ്റ് മല,കടവന്താര്‍,ഇരമനത്തൂര്‍ പ്രദേശത്തെ ഏകദേശം 50 ഏക്കറോളം വയലുകളില്‍ മുക്കാല്‍ ശതമാനവും വാഴയും പയറും ആണ് കൃഷി ചെയ്യുന്നത്. വര്‍ഷങ്ങളായി കര്‍ഷകര്‍ കാട്ടുപോത്തുകളുടെയും പന്നികളുടെയും കുരങ്ങിന്റെയും ശല്യം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ഇത്രയധികം നാശനഷ്ടം വരുത്തുന്നത് ഈ വര്‍ഷമാണ്.പകല്‍മുഴുവന്‍ എല്ലുമുറിയെ പണിയെടുത്ത് അന്തിയില്‍ അല്പം വിശ്രമിക്കാന്‍ പോലും കാട്ടുപോത്തുകളുടെ വിഹാരത്തില്‍ കര്‍ഷകര്‍ക്കാവുന്നില്ല. ഇതിന് ശാശ്വത പരിഹാരം വേണം.അത് ബന്ധപ്പെട്ട അധികാരികള്‍ വേഗത്തിലാക്കണം:ഫെന്‍സിങ് ആയാലും ട്രഞ്ച് ആയാലും.